തണുത്ത ചായ ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങള്‍; അരുത്, സൂക്ഷിക്കണം

വെബ് ഡെസ്ക്

ദിവസത്തിൽ ഒരു നേരമെങ്കിലും ചായ കുടിക്കാത്ത മലയാളികൾ വിരളമാണ്. എപ്പോഴും ചായ ചൂടോടുകൂടി കുടിക്കുവാനാണ് എല്ലാവർക്കും ഇഷ്ടം

എന്നാൽ മിക്കപ്പോഴും ജോലിത്തിരക്ക് കാരണമോ മറ്റെന്തെങ്കിലും തിരക്കിൽ പെട്ടോ ചൂടുള്ളപ്പോൾ ചായ കുടിക്കാൻ മറന്നുപോകുന്നതിനാൽ, തണുത്ത ചായ പിന്നെയും ചൂടാക്കി കുടിക്കുന്ന ശീലം മിക്ക വീടുകളിലും പതിവാണ്. ഇത് ശരിയായ പ്രവണതയാണോ?

തണുത്ത ചായ വീണ്ടും ചൂടാക്കി കുടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ചായ തണുത്തിട്ട് ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ ആയിട്ടുള്ളുവെങ്കിൽ വീണ്ടും ചൂടാക്കുന്നതിൽ കുഴപ്പമില്ല.

രണ്ടാമത് ചായ ചൂടാക്കുന്നതിലൂടെ അതിന്റെ സ്വാദ്, മണം, പോഷകഗുണങ്ങൾ എന്നിവ കുറയും

നാലു മണിക്കൂറിൽ കൂടുതൽ തണുത്തിരിക്കുന്ന ചായ പിന്നെ ചൂടാക്കി കുടിക്കരുത്. കാരണം അതിൽ ബാക്റ്റീരിയകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഒന്നോ രണ്ടോ മണിക്കൂർ പുറത്തു വെച്ചാൽ പോലും അതിനുള്ളിൽ ബാക്റ്റീരിയ വളരാൻ തുടങ്ങും

പാൽചായയാണ് അധിക നേരം പുറത്തിരുന്നതെങ്കിൽ അതിൽ ബാക്റ്റീരിയകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കട്ടൻ ചായയെ അപേക്ഷിച്ച് അധിക നേരം പുറത്തിരുന്ന പാൽചായ പിന്നെയും ചൂടാക്കി കുടിക്കുന്നത് നല്ലതല്ല

പാലു പോലെ തന്നെ ബാക്ടീരിയ അതിവേഗം വളരുന്ന മറ്റൊരു ഘടകമാണ് പഞ്ചസാര. പഞ്ചസാര അടങ്ങിയിട്ടുള്ള ചായയാണെങ്കിൽ അതും രണ്ടാമത് ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കുക

വേനൽക്കാലത്ത് പൊതുവെ അന്തരീക്ഷ താപനില കൂടുതലായതിനാൽ, അധിക നേരം പുറത്തിരിക്കുന്ന ചായ പെട്ടന്ന് കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് വയറിനെ അസ്വസ്ഥമാക്കും

എന്തിരുന്നാലും തണുത്ത ചായ വീണ്ടും ചൂടാക്കി കുടിക്കുന്നതിലും ആരോഗ്യത്തിന് നല്ലത്, പുതിയ ചായ ഉണ്ടാക്കി കുടിക്കുന്നത് തന്നെയാണ്