വെബ് ഡെസ്ക്
രാവിലെ ഒരു കപ്പ് കാപ്പി പലര്‍ക്കും പകരുന്ന ഉന്മേഷം ചെറുതല്ല. എന്നാല്‍ കാപ്പി ആരോഗ്യത്തിന് നല്ലതാണോ അല്ലയോ എന്ന് എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം ഓരോരുത്തരിലുമുണ്ടാക്കുന്ന മെറ്റബോളിസത്തിന്റെ പ്രവര്‍ത്തനം വ്യത്യസ്തമാണ്.
വെറും വയറ്റില്‍ കാപ്പികുടിക്കുന്നത് മിക്കവര്‍ക്കും ആരോഗ്യപ്രശ്നമുണ്ടാക്കാറില്ല. എന്നാല്‍ ഗ്യാസ് സംബന്ധമായ അസ്വസ്ഥതകളുള്ളവര്‍ക്ക് ഇത് വിപരീതഫലമുണ്ടാക്കും.
ഓരോരുത്തരിലേയും മെറ്റബോളിസത്തിന്റെ തോതനുസരിച്ചാകണം കാപ്പി എപ്പോള്‍ കുടിക്കണമെന്ന് തീരുമാനിക്കേണ്ടത്.
കാപ്പിയുടെ ഉപയോഗവും ആമാശയത്തില്‍ അള്‍സര്‍ രൂപപ്പെടുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വിവിധ പഠനങ്ങള്‍ പറയുന്നത്.
കഫീന്‍ ദഹിച്ചില്ലെങ്കില്‍ നെഞ്ചരിച്ചലിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകും
ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിക്കുന്നത് സുഖകരമായ ഉറക്കം തടസപ്പെടുത്തും