വെബ് ഡെസ്ക്
ഉപ്പ് കുറച്ചതുകൊണ്ടുമാത്രം അമിത രക്തസമ്മര്‍ദം ബിപി നിയന്ത്രണത്തിലാവില്ല. ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിക്കുന്നതിനൊപ്പം മരുന്നുകളും കൃത്യമായി കഴിക്കണം.
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അച്ചാര്‍, പപ്പടം, ബേക്കറി പലഹാരങ്ങള്‍, മയോണൈസ്, ചീസ്, ജങ്ക് ഭക്ഷണങ്ങള്‍, സംസ്‌കരിച്ച മാംസം, വറുത്തതും പൊരി ച്ചതുമായ ആഹാരങ്ങള്‍ എന്നിവയിലെല്ലാം ഉപ്പ് അമിതമായി കാണാം.
ഉപ്പ് ഒട്ടും ഉപയോഗിക്കാതെയിരിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ആവശ്യമായ അളവില്‍ ഉപ്പ് ലഭിച്ചില്ലെങ്കില്‍, ശരീരത്തില്‍ സോഡിയം കുറയാന്‍ സാധ്യ തയുണ്ട്.
ഉപ്പിന്റെ ഉപയോഗം ദിവസവും അഞ്ചു ഗ്രാമില്‍ താഴെയായിരിക്കണമെന്നാണ് ശാസ്ത്രീയമാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.
രക്തസമ്മര്‍ദം കൂടുന്നതുപോലെ തന്നെ പ്രശ്‌നമാണ് കുറയുന്നതും. ബി പി കുറഞ്ഞാല്‍ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാം. പക്ഷേ അതു മാത്രമാക്കരുത്.
സാധ്യമാകും വേഗം ഡോക്ടറുടെ സഹായം തേടണം. ബി പി കുറഞ്ഞാല്‍, ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറയുകയും ഇത് പല സങ്കീര്‍ണതകള്‍ക്കും കാരണമാകും.
തുടര്‍ച്ചയായ ക്ഷീണം, തലകറക്കം, ദാഹം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, കണ്ണില്‍ ഇരുട്ട് കയറുന്നത് എന്നിവ ബി.പി. കുറയുന്നതിന്റെ ചില ലക്ഷണങ്ങളാണ്.
രക്തസമ്മര്‍ദം കുറഞ്ഞ അവസ്ഥ ബോധക്ഷയത്തിനും ഇടയാക്കും
ഹൃദയ സ്തംഭനത്തിന്റെ ഒരു ലക്ഷണംപോലും ബി പി കുറയുന്നതാണ്. ബി പി കുറയുന്നുവെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തണം.