വെബ് ഡെസ്ക്
തലച്ചോറിന്റെ ആരോഗ്യത്തിനും നാഡീവ്യൂഹത്തിനും ഡിഎൻഎ സമന്വയത്തിനും രക്തകോശ രൂപീകരണത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ജീവകമാണ് വിറ്റാമിൻ ബി 12
വിറ്റാമിൻ ബി 12ന്റെ അപര്യാപ്തത ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച എന്നിവ ഉണ്ടാകും
വിളർച്ച തടയുകയും ഉന്മേഷം നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ ബി 12 ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്.
വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടം കടൽ മത്സ്യങ്ങളാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ചെമ്പല്ലി, മത്തി, ട്യൂണ, ചെമ്മീൻ എന്നിവയിലാണ്
വിറ്റാമിൻ ബി 12, പ്രോട്ടീൻ, എന്നിവയുടെ മറ്റൊരു കലവറയാണ് ചിക്കൻ. മുതിർന്നവർക്ക് പ്രതിദിനം വിറ്റാമിൻ ബി 12, 2.4 മൈക്രോഗ്രാം ആണ് വേണ്ടത്. ഒരു കപ്പ് ചിക്കനിൽ നിന്ന് നിങ്ങൾക്ക് ഏകദേശം 12 മൈക്രോഗ്രാം വരെ ലഭ്യമാകും
പാൽ, മോര്, തൈര്, ചീസ് തുടങ്ങിയവയെ ആശ്രയിക്കാം. സോയ, ബദാം, തുടങ്ങിയവയുംബി12ന്റ സമ്പുഷ്ടമാണ്. ചീസ് തരങ്ങളായ മൊസറെല്ല, കോട്ടേജ്, സ്വിസ് ചീസ് എന്നിവയാണ് വിറ്റാമിൻ ബി 12 ന്റെ മറ്റ് പ്രധാന ഉറവിടങ്ങൾ
വിറ്റാമിൻ ബി 12 ന്റെ ഉറവിടമാണ് മുട്ട. കാല്‍സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 , പ്രോട്ടീന്‍ തുടങ്ങിയ ഘടകങ്ങളും പ്രധാനമാണ്
വിറ്റാമിനുകളും ധാതുക്കളും കളയാതെ പ്രത്യേകമായി തയ്യാറാക്കുന്നവയാണ് ഫോർട്ടിഫൈഡ് ധാന്യങ്ങൾ. ഓട്സ്, കോൺ ഫ്ലെക്സ് തുടങ്ങിയ ധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്.
യോഗർട്ട് വിറ്റാമിൻ ബി 12ന്റെ പ്രധാന സ്രോതസ്സാണ്