രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കണം, ആരോഗ്യപ്രശ്നങ്ങളേറെ

വെബ് ഡെസ്ക്

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയവരാണ് നമ്മളിൽ പലരും. എന്നാൽ ആ ശീലം ആരോഗ്യമുള്ള ശരീരത്തിന് യോജിച്ചതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ ഹോർമോൺ പ്രവർത്തനം ശരിയായി നടന്നില്ലെങ്കിൽ അമിത വിശപ്പ്, ഭക്ഷണത്തോടുള്ള അമിതാസക്തി എന്നിവ ഉണ്ടാകും. ഇത് ഭാരം കൂടുന്നതിനും അമിതവണ്ണത്തിനും കാരണമാകും

അത്താഴം വൈകി കഴിക്കുന്നത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. പൂർണമായി ദഹനം നടക്കാതിരിക്കാൻ ഇത് കാരണമാകും.

ശരീരത്തിൽ രാത്രി നേരങ്ങളിൽ നടക്കുന്ന മെറ്റബോളിസം പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കും. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ഇല്ലാതാകുന്നത് നല്ല ഉറക്കം കൂടിയാണ്. കിടക്കുന്നതിന് തൊട്ടുമുൻപ് കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും

കൂടുതൽ ദഹനം ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തിന്റെ സ്വാഭാവിക രീതികളെ താളംതെറ്റിക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും

അത്താഴം സ്ഥിരമായി വൈകി കഴിക്കുന്നത് ഹൃദയധമനികളെ ബാധിച്ചേക്കാം. കൂടാതെ പ്രമേഹം പോലുള്ള അസുഖങ്ങൾക്കും കാരണമായേക്കാം