വെബ് ഡെസ്ക്
അത്താഴവും പ്രഭാതഭക്ഷണവും തമ്മിൽ എപ്പോഴും 12 മുതൽ 14 വരെ ഇടവേള എടുക്കുന്നത് ശരീരത്തിന് നല്ലതാണ്. നല്ല ഉറക്കത്തിനും ദഹനത്തിനും ഇത് സഹായിക്കുന്നു.
അതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ ഇതാ
അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിലുള്ള സമയം കൊഴുപ്പിന്റെ ഉപയോഗം വർധിപ്പിക്കുകയും ഗ്ലൂക്കോസ് ആശ്രിതത്വം കുറക്കുകയും ചെയ്തുകൊണ്ട് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് അമിത വണ്ണവും പ്രമേഹസാധ്യതയും കുറക്കുന്നു.
രണ്ട് ഭക്ഷണങ്ങൾക്കിടയിലും ഇത്രയും സമയം എടുക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറക്കുന്നു.
ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി പോലുള്ള പ്രശ്ങ്ങൾ തടയുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സർക്കാഡിയൻ താളം അനുസരിച്ച് ഭക്ഷണം കഴിക്കുന്നത് ഹോർമോൺ ബാലൻസ് പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ഫലപ്രദമായി കൊഴുപ്പിനെ ഇല്ലാതാക്കി കളയുകയും ചെയ്യുന്നു.
രാത്രി വൈകിയുള്ള ഭക്ഷണം ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നു. മെച്ചപ്പെട്ട, ഗുണനിലവാരമുള്ള വിശ്രമവും ഉറക്കവും ലഭിക്കാൻ രാത്രി നേരത്തെ ഭക്ഷണം കഴിക്കാം. ഭക്ഷണത്തിനിടയിൽ ഇടവേളകൾ പാലിക്കാം
വിദഗ്ദർ ശുപാർശ ചെയ്യുന്നതനുസരിച്ച് അത്താഴം ആറ് മണിക്കും എട്ട് മണിക്കും ഇടയിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാവിലെയുള്ള ഭക്ഷണം 7 മണിക്കും മണിക്കും ഇടയിൽ കഴിക്കാം. ജീവിതശൈലിയും ആരോഗ്യസ്ഥിതിയും അടിസ്ഥാനമാക്കി വ്യക്തിഗത ക്രമീകരണങ്ങൾ നടത്താവുന്നതാണ്