വെബ് ഡെസ്ക്
മുഖം കഴുകുമ്പോൾ അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുന്നതാണ് നല്ലത്. മുഖം കഴുകുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെന്ന് നോക്കാം.
വൃത്തിഹീനമായ കൈകൾ കൊണ്ട് മുഖം കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. മുഖം തുടയ്ക്കാൻ തുണികൾ അല്ലെങ്കിൽ വൈപ്പുകൾ ഉപയോഗിക്കുന്നതിന് പകരം കഴുകിയ ശേഷം, മൃദുവായ ടവ്വൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത് മുഖത്തിന് പലതരത്തിലുളള പ്രശ്നങ്ങളും ഉണ്ടാക്കാം. മുഖം കഴുകാൻ കുറഞ്ഞത് 60 സെക്കൻഡ് എങ്കിലും വിനിയോഗിക്കണം. മുഖത്തെ എല്ലാ അഴുക്കും മേക്കപ്പും നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തുക.
മുഖം കഴുകുന്നതിനായി മൃദുവായതും നിങ്ങളുടെ ചർമ്മത്തിന്റെ PHന് സന്തുലിതവുമായ ഒരു ക്ലെൻസർ തിരഞ്ഞെടുക്കുക. ക്ലെൻസർ പുരട്ടാൻ നിങ്ങളുടെ വിരൽത്തുമ്പുകൾ മാത്രം ഉപയോഗിക്കുക
മുഖം കഴുകുന്നതിനായി ഉപയോഗിക്കുന്ന വെള്ളം വളരെ തണുത്തതോ ചൂടുള്ളതോ ആകരുത്. മുഖം വൃത്തിയാക്കാൻ ചെറുചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കുക.
അമിതമായി വൃത്തിയാക്കുന്നത് ഒഴിവാക്കുക. ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണം. രാവിലെയും ഉറങ്ങുന്നതിന് മുൻപും. രാവിലെയും രാത്രിയും മുഖം കഴുകുമ്പോൾ ചർമ്മത്തിൽ അടിഞ്ഞുകൂടിയ അധിക എണ്ണയും വിയർപ്പും നീക്കംചെയ്യാൻ സഹായിക്കുന്നു.
മുഖം വരണ്ടതാകാതിരിക്കാൻ ശ്രദ്ധിക്കുക. വരണ്ട ചർമ്മമുള്ളവർ കറ്റാർ വാഴ, ഓട്‌സ്, ഡൈമെത്തിക്കോൺ, ലാനോലിൻ തുടങ്ങിയ ചേരുവകൾ അടങ്ങിയവ ഫേസ് വാഷിനായി തിരഞ്ഞെടുക്കുക. ഇത് ചർമ്മത്തിന് ഈർപ്പവും ആശ്വാസവും നൽകുന്നു.
മുഖം വൃത്തിയാക്കിയ ശേഷം മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക. രാത്രിയിൽ ഒരു റെറ്റിനോൾ മോയ്സ്ചറൈസറും ഉപയോഗിക്കുക.
സാലിസിലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, വിച്ച് ഹാസൽ തുടങ്ങിയ ചേരുവകൾ മുഖത്ത് എണ്ണ ഉൽപ്പാദിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
എപ്പോഴും ചർമ്മത്തിലെ PH സന്തുലിതമാക്കി നിലനിർത്തുന്നതിന് നിയാസിനാമൈഡ്, ഗ്ലിസറോൾ, പന്തേനോൾ, പ്രൊപിലീൻ ഗ്ലൈക്കോൾ എന്നിവയടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കാം.