വെബ് ഡെസ്ക്
പോഷകങ്ങളാല്‍ സമ്പന്നമായ മുട്ട നിത്യവും കഴിക്കുന്നവരുണ്ട്. മുട്ട പല തരത്തില്‍ പാകം ചെയ്തുകഴിക്കാം. ചിലരെങ്കിലും പച്ചമുട്ടയും ദിവസേന കഴിക്കാറുണ്ട്. പച്ചമുട്ടയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ടെന്ന കാര്യം എത്രപേര്‍ക്ക് അറിയാം?
ഭക്ഷണ ക്രമത്തില്‍ പച്ചമുട്ട ഉള്‍പ്പെടുത്തുന്നത് പലപ്പോഴും ദഹന പ്രശ്‌നം, ചൊറിച്ചില്‍, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ വിവിധ അലര്‍ജികള്‍ക്ക് കാരണമായേക്കാം
പച്ചമുട്ടയില്‍ സാല്‍മൊണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ അകത്തും പുറത്തും ഇവ കാണപ്പെടാറുണ്ട്. ഇത് നിങ്ങളുടെ കുടലുകളെ മോശമായി ബാധിച്ചെന്നും വിവിധ രോഗങ്ങള്‍ക്ക് കാരണമായെന്നും വരാം.
സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകൾ വഴി ഒരാൾക്ക് വിട്ടുമാറാത്തതോ ഗുരുതരമായതോ അല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായതോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്
അമേരിക്കയിൽ ഓരോ വർഷവും മുപ്പതോളം മരണങ്ങൾക്ക് സാൽമൊണല്ല കാരണമാകുന്നെന്നാണ് റിപ്പോർട്ടുകൾ
മുട്ട പാകം ചെയ്യുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ച മുട്ട ഉപയോഗിക്കേണ്ടതായി വന്നാൽ സാൽമൊണല്ലയെ നശിപ്പിക്കാൻ അവ പാസ്ചറൈസേഷൻ ചെയ്തതാണെന്ന് ഉറപ്പാക്കുക.
അധികമായി എന്ത് കഴിക്കുന്നതും ശരീരത്തെ ദോഷമായി ബാധിക്കുന്നതാണ്. പച്ച മുട്ട ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കും. ഇത് ദഹനക്കുറവിനും മലബന്ധത്തിനും മറ്റ് പല അസ്വസ്ഥതകള്‍ക്കും കാരണമായേക്കാം
പ്രോട്ടീൻ ലഭിക്കുന്നതിന് വേണ്ടിയാണ് പലരും മുട്ട പച്ചയ്ക്ക് കഴിക്കുന്നത്. എന്നാൽ, പാചകം ചെയ്ത മുട്ടയിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം