വെബ് ഡെസ്ക്
ധാന്യങ്ങളിൽ ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് ഗോതമ്പ്. ഗോതമ്പ് പൊടിയും നുറുക്കും ഒക്കെ എല്ലാവർക്കും ഇഷ്ടമുള്ളതുമാണ്. എന്നാൽ, ഗോതമ്പ് മുളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് ഇതെന്ന് എത്രപേർക്കറിയാം ?
ഫൈബർ ധാരാളമടങ്ങിയ ഗോതമ്പ്, അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഇത് ഡയറ്റിലുൾപ്പെടുത്താം
ഗോതമ്പ് മുളപ്പിച്ചെടുക്കുന്ന പുല്ലിൽ അടങ്ങിയ ക്ലോറോഫില്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും
ഗോതമ്പ് മുളപ്പിച്ചതിൽ ഇരുമ്പ് ധാരാളമടങ്ങിയിരിക്കുന്നു. ചുവന്നരക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഇത് വിളർച്ച തടയും
ഫൈബർ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഗോതമ്പ് മുളപ്പിച്ചത് ദഹനം ത്വരിതപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും
പ്രമേഹ രോഗികൾ ഗോതമ്പ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ശരീരം കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
ഗോതമ്പ് മുളപ്പിച്ചതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. വിറ്റാമിൻ, ധാതുക്കൾ എന്നിവ മുടിയെ കൂടുതൽ ബലമുള്ളതാക്കും
ഗോതമ്പ് മുളപ്പിച്ചത് അരച്ച് ശരീരത്തിലും ചർമത്തിലും തേച്ചുപിടിപ്പിക്കുന്നതും കഴിക്കുന്നതും ഒരുപോലെ ഗുണം ചെയ്യും. ഇത് ചർമത്തിലുണ്ടാകുന്ന തടിപ്പും വീക്കവുമൊക്കെ ഇല്ലാതാക്കുന്നതിനും ചർമം കൂടുതൽ സുന്ദരമാക്കുന്നതിനും സഹായിക്കും