വെബ് ഡെസ്ക്
സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ട്രെൻഡിങ് ആണ് വെള്ള മത്തൻ (വൈറ്റ് പംകിൻ). കലോറി കുറവും പോഷകം കൂടുതലുമുള്ള വെള്ള മത്തൻ ശാരീരിക ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ നല്ലതാണ്
വിറ്റാമിൻ സി, ബി 1, ബി 2, ബി 3, ബി 5, ബി 6, ബി 9 തുടങ്ങിയവ അടങ്ങിയ വെള്ള മത്തൻ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവയുടെയും കലവറയാണ്
ജലാംശം കൂടുതലുള്ള മത്തൻ, ശരീരത്തിലും ജലാംശം നിലനിർത്തും. ഇത് ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നതിനൊപ്പം സൗന്ദര്യത്തിന്റെയും മാറ്റ് കൂട്ടും.
വെള്ള മത്തനിലടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ, ദഹനം സുഗമമാക്കാനും മലബന്ധം തടയാനും ഉത്തമമാണ്
കുറഞ്ഞ കലോറി ഉള്ള മത്തൻ, ശരീരഭാരം ആരോഗ്യപരമായി കുറയ്ക്കാൻ സഹായിക്കും
പ്രമേഹരോഗികൾക്ക് മത്തൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണംചെയ്യും. ഗ്ലൈസിമിക് ഇൻഡക്സ് കുറവുള്ള മത്തൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
പൊട്ടാസ്യം ധാരാളമടങ്ങിയ വെള്ള മത്തൻ, ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും
മത്തനിലടങ്ങിയ വിറ്റാമിൻ സി, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും
വിറ്റാമിൻ സി, കൊളാജൻ ഉത്പാദനം ത്വരിതപ്പെടുത്തുകയും ചർമത്തിന്റെ ഇലാസ്തികത വർധിപ്പിച്ച് യുവത്വം നിലനിർത്തുകയും ചെയ്യും