വെള്ളം എപ്പോഴെല്ലാം കുടിക്കണം?

വെബ് ഡെസ്ക്

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ധാരാളമായി വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് മുതൽ, ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്നതിലും ദഹനം ത്വരിതപ്പെടുത്തുന്നതിലുമടക്കം വെള്ളം സഹായിക്കും.

ദിവസേന രണ്ട് ലിറ്റർ അഥവാ എട്ട് മുതൽ പത്ത്‌ ഗ്ലാസ് വെള്ളം ഒരു വ്യക്തി കുടിക്കണം. എപ്പോളൊക്കെയാണ് നിർബന്ധമായും വെള്ളം കുടിക്കേണ്ടത്?

ഉണർന്നതിന് ശേഷം

ഉറക്കമെഴുന്നേറ്റ ഉടൻ വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിന് ശേഷം അവയവങ്ങളെ പ്രവർത്തന സജ്ജമാക്കുന്നതിന് സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

വ്യായാമത്തിന് മുൻപും ശേഷവും

വ്യായാമത്തിന് മുൻപ് ശരീരത്തിന് ഉന്മേഷം നൽകുമ്പോൾ, വ്യായാമത്തിന് ശേഷം ഹൃദയമിടിപ്പ് പൂർവസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരുന്നതിലും, വ്യായാമ സമയത്ത്‌ ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലാംശത്തിന് പകരമായും വെള്ളം കുടിക്കുന്നത് ഉപകരിക്കും.

ആഹാരത്തിന് മുൻപ്

ആഹാരം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഭക്ഷണത്തിന് ശേഷമുള്ള വെള്ളം കുടി ദഹന പ്രക്രിയയെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

അസുഖം വരുമ്പോള്‍

ശരീരത്തിന് കൂടുതൽ ജലം വേണ്ട സമയമാണിത്. നിർജലീകരണമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ക്ഷീണം അനുഭവപ്പെടുമ്പോൾ

ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിന് ജലാംശം കുറയുന്നതും കാരണമാകാം.