ദന്തരോഗങ്ങള്‍ തടയാം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വെബ് ഡെസ്ക്

ദഹനവ്യവസ്ഥയുടെ തുടക്കം കുറിക്കുന്ന വായിലൂടെയാണ്. ബാക്റ്റീരിയ - വൈറസ് പോലെയുള്ള സൂഷ്മ ജീവികൾ പലപ്പോഴും ശരീരത്തിൽ പ്രവേശിക്കുന്നത് പലപ്പോഴും വായിൽക്കൂടിയാണ്. അതിനാൽ, വായുടെ ശുചിത്വവും ആരോഗ്യവും പ്രധാനമാണ്

പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കുന്നതും കൃത്യമായ ജീവിതശൈലി പിന്തുടരുന്നതും വായുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തും

ആപ്പിൾ

ഫൈബർ ധാരാളം അടങ്ങിയ ആപ്പിൾ, പല്ലിലെ അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. ജലാംശം കൂടുതലുള്ളതിനാൽ, ഉമിനീരിന്റെ ഉത്പാദനം വർധിപ്പിക്കും

സെലറി

ഫൈബറിനാൽ സമ്പന്നമാണ് സെലറി. ഇത് പല്ലിലുണ്ടാകുന്ന പ്ലാക്ക് തടയും

കാരറ്റ്

ഫൈബർ കൂടുതലും കൊഴുപ്പ് കുറവുമുള്ള കാരറ്റ് പല്ലിനും മോണയ്ക്കും ഒരുപോലെ നല്ലതാണ്. കാരറ്റിലുള്ള വിറ്റാമിൻ എ, സി എന്നിവയാണ് വായുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്

ഇലക്കറികള്‍

പച്ചചീര, ബ്രൊക്കോളി, മുരിങ്ങ തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയ ഇലക്കറികള്‍ മോണരോഗങ്ങൾ തടയുന്നതിനും നീർവീക്കം പോലുള്ളവ വരാതിരിക്കാനും സഹായിക്കും

നട്സ്

ബദാം, പിസ്ത, വാല്‍നട്, ഫ്‌ളാക്‌സ് സീഡ്, പംപ്കിൻ സീഡ് തുടങ്ങിയവ കഴിക്കുന്നതും മോണയുടെ ആരോഗ്യത്തിന് നല്ലതാണ്

മുട്ട

പ്രോട്ടീൻ, വിറ്റാമിൻ ഡി, കെ, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ മുട്ട പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്

മീൻ

സാൽമൺ, ചൂര തുടങ്ങിയ ഒമേഗ 3 അടങ്ങിയ മീനുകൾ കഴിക്കുന്നത് വായുടെ ആരോഗ്യം നിലനിർത്തും

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലിസിൻ, വായുടെ ആരോഗ്യം മെച്ചപ്പെടുത്തും

പാലുൽപ്പന്നങ്ങൾ

പാൽ, ചീസ്, യോഗർട്ട് തുടങ്ങിയവയിൽ അടങ്ങിയിട്ടുള്ള കാത്സ്യം പല്ലിലെ ഇനാമലിന് ശക്തിയേകും