വെബ് ഡെസ്ക്
അമിതഭാരം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഭാരം ക്രമീകരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ഫിറ്റ്നസ് നിലനിർത്തുന്നതിലൂടെ ഒരാളുടെ വ്യക്തിത്വം മെച്ചപ്പെടുത്താനാകും. തടി കുറയ്ക്കാന്‍ ആദ്യം മാറ്റേണ്ടത് ഭൂരിഭാഗം ആളുകളും തുടർന്നുകൊണ്ടിരിക്കുന്ന അനാരോഗ്യകരവും അലസതയും നിറഞ്ഞ ജീവിതശൈലിയാണ്
മികച്ച ശരീരഘടനയ്ക്ക് പേരുകേട്ടവരാണ് കൊറിയക്കാർ. കൊറിയയിലുള്ള ഭൂരിഭാഗം ആളുകളും അവരുടെ ഫിറ്റ്നെസ്സിനും ശരീരഭാരത്തിനും പ്രാധാന്യം കല്പിക്കുന്നവരാണ്. ഇത്ര മെലിഞ്ഞ് തികഞ്ഞ ശരീരം കൊറിയക്കാർ എങ്ങനെ തയാറാക്കിയെടുത്തെന്ന് ആശ്ചര്യപ്പെടാറുണ്ട് പലരും. ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് അതിന് പ്രധാന കാരണം
ശരീരഭാരം നിലനിര്‍ത്തുന്നതിലും ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും കൊറിയന്‍ പാചകരീതിയും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമിതഭാരം കുറയ്ക്കാൻ കൊറിയക്കാർ പിന്തുടരുന്ന ചില ശീലങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം
ആരോഗ്യകരമായ പാചകരീതികൾ
അധികം എണ്ണയും അധികം കൊഴുപ്പുകളും ഉപയോഗിക്കാതെ ഭക്ഷണത്തിന്റെ പോഷകമൂല്യം നിലനിർത്താൻ സഹായിക്കുന്ന ഗ്രില്ലിംഗ്, സ്റ്റീമിംഗ്, ബോയിലിംഗ് എന്നീ പ്രക്രിയകളിലൂടെ ആരോഗ്യകരമായ പാചകരീതികളാണ് കൊറിയക്കാർ പിന്തുടരുന്നത്
പച്ചക്കറികൾക്കൊപ്പം സമീകൃതാഹാരമാണ് കൊറിയൻ ഭക്ഷണരീതി
ഓരോ ഊണിനൊപ്പവും പച്ചക്കറികളും ചേർത്ത് പരിമിതമായ അളവിൽ ചോറും ചേർന്നതാണ് കൊറിയൻ ഭക്ഷണം. ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറെ സഹായകമാണ്.
കൃത്യമായ വ്യായാമം
നടത്തവും യാത്രയും ഇഷ്ടപ്പെടുന്നതാണ് കൊറിയന്‍ ജീവിതശൈലി. കൃത്യമായ വ്യായാമത്തിലൂടെ ഫിറ്റ്നസിന് മുൻഗണന നൽകുകയും ആരോഗ്യമായ ശരീരം നിലനിർത്തുകായും ചെയ്യുന്നവരാണ് കൊറിയക്കാർ. നടത്തമാണ് അവരുടെ പ്രധാന ഹോബികളില്‍ ഒന്ന്
ആവശ്യത്തിന് മാത്രം
വ്യത്യസ്‌തമായ ഒരുപാട് വിഭവങ്ങൾ മിതമായ അളവിൽ നിരത്തിയാണ് കൊറിയക്കാരുടെ ഭക്ഷണരീതി. ഇത് ദഹനത്തിന് ആവശ്യമായ രീതിയിലുള്ള ഭക്ഷണ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്ന രീതിയാണിത്
കിംച്ചി
കൊറിയയിലെ പ്രശസ്തമായ സ്റ്റാർട്ടർ വിഭവങ്ങളില്‍ ഒന്നാണ് കിംച്ചി. കാബേജ്, മുള്ളങ്കി, പച്ച ഉള്ളി, എന്നിവയടക്കം പുളിപ്പിച്ച പച്ചക്കറികള്‍ ഉപയോഗിച്ച് പ്രത്യേക രീതിയിൽ കൊറിയക്കാർ തയ്യാറാക്കുന്ന തയ്യാറാക്കുന്ന ഒരു പരമ്പരാഗത കൊറിയന്‍ വിഭവമാണ് കിംച്ചി. പുളിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും
ചായ
ചായ അധികമായി കുടിക്കുന്നത് കൊറിയക്കാർക്കിടയിൽ ഒരു ആചാരമാണ്, പ്രത്യേകിച്ച് ഗ്രീൻ ടീ. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ
ഫാസ്റ്റ് ഫുഡ് പരമാവധി കുറയ്ക്കുക
ഏഷ്യൻ രാജ്യങ്ങളിൽ പാശ്ചാത്യ സംസ്‌കാരത്തിനനുസരിച്ച് ഭക്ഷണശീലങ്ങൾ മാറുന്നുണ്ടെങ്കിലും കൊറിയക്കാര്‍ക്ക് ഫാസ്റ്റ് ഫുഡിനോട് വലിയ താല്‍പര്യമില്ല. എരിവും ചൂടും പുളിയുമുള്ള തനത് ഭക്ഷണങ്ങളോടാണ് ഇവർക്ക് പ്രിയം.
കൊറിയൻ ഭക്ഷണങ്ങളുടെ പ്രധാന ഭാഗമാണ് സീ ഫുഡ്. സീവീഡ് ഇലകൾ, ടോഫു, കക്കയിറച്ചി എന്നിവയുൾപ്പെടെ പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുന്നതാണ് കൊറിയൻ ഭക്ഷണരീതി. കലോറി കുറവും പ്രോട്ടീൻ സമൃദ്ധവുമാണ് സീ ഫുഡ്
കൃത്യമായ ഇടവേള
കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നവരാണ് കൊറിയക്കാർ. ഭക്ഷണ സമയത്തിനിടയിലുള്ള ലഘുഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കൊറിയയിൽ പതിവ് ശീലമല്ല. കൃത്യമായ സമയക്രമം ഭക്ഷണം കഴിക്കുന്നതിന് ചിട്ടപ്പെടുത്തണം
കുറവ് പഞ്ചസാര
കൊറിയന്‍ ഭക്ഷണങ്ങള്‍ മിക്കവാറും എരിവും പുളിയും ഉള്ളവയാണ്. ഉയർന്ന അളവിൽ പഞ്ചസാര ഉൾപ്പെടുത്താറില്ല. പ്രശസ്ത കൊറിയന്‍ പലഹാരങ്ങളിലൊന്നായ പാറ്റ്ബിങ്‌സു രുചികരവും ആരോഗ്യകരവുമാണ്. ഇതില്‍ കൃത്രിമ നിറങ്ങളും മധുരങ്ങളുമുണ്ടാവില്ല
കൊറിയക്കാരുടെ ശീലങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് പ്രയോജനം ഉണ്ടോ?
ഈ ശീലങ്ങൾ പിന്തുടരുന്നതോടൊപ്പം നല്ല മാനസികാവസ്ഥയും ശരീരഭാരം കുറയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലും കൊറിയയിലുമുള്ള കാലാവസ്ഥകളിൽ വ്യത്യാസമുള്ളതിനാൽ അതിനനുസരിച്ചുള്ള മാറ്റങ്ങളും ശരീരഘടനയിലുണ്ടാകാം.
ശരീരഭാരം കുറയുന്നത് ക്രമാനുഗതവും സുസ്ഥിരവുമായിരിക്കണം, പെട്ടന്ന് അമിതഭാരം കുറയ്ക്കാനാകില്ല അത് ക്രമേണ സമയമെടുത്തുള്ള പ്രക്രിയയാണ്