ശരീരഭാരം കുറയ്ക്കാന്‍ കഴിക്കാം കാര്‍ബോ കുറഞ്ഞ ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പലപ്പോഴും അങ്കലാപ്പിലാക്കുന്ന ഒന്നാണ് എന്ത് കഴിക്കണമെന്നത്

കാര്‍ബോ കുറഞ്ഞ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കുക മാത്രമല്ല ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനുമെല്ലാം ഉത്തമമാണ്

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ബെറി

സ്‌ട്രോബെറി, ബ്ലൂബെറി തുടങങിയവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായവയാണ്. ഇവയിലുള്ള നാരുകള്‍ ദഹനത്തിന് സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും

മുട്ട

പ്രോട്ടീന്‌റെയും പോഷകങ്ങളുടെയും ഉറവിടമായ മുട്ട വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും. ഇത് ഉള്ളിലേക്കെത്തുന്ന കലോറി കുറയ്ക്കാനുപകരിക്കും

സാല്‍മണ്‍

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമായ സാല്‍മണ്‍ കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കൂട്ടുന്നതിലേക്ക് നയിക്കുന്ന നിര്‍വീക്കം പ്രതിരോധിക്കാനും സഹായിക്കും

ഗ്രീക്ക് യോഗര്‍ട്ട്

ഉദരാരോഗ്യത്തിനും ദഹനത്തിനും സഹായകമാണ് ഗ്രീക്ക് യോഗര്‍ട്ട്

അവോക്കാഡോ

അവോക്കാഡോയിലുള്ള മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഉത്തമമാണ്.

നട്‌സും സീഡ്‌സും

ബദാം, കപ്പലണ്ടി, കശുവണ്ടിപരിപ്പ്, മക്കാഡാമിയ, ബ്രസീല്‍ നട്‌സ് എന്നിവ ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായവയാണ്. പ്രോട്ടീന്‍, നാരുകള്‍, സെലേനിയം, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, കോപ്പര്‍ എന്നിവ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും കലോറി കത്തിക്കാനും സഹായിക്കും

പച്ച ഇലക്കറികള്‍

ചീര, ബ്രക്കോളി എന്നിവ നാരുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവ ധാരാളം അടങ്ങിയവയാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.