വെബ് ഡെസ്ക്
എന്ത് കഴിക്കാമെന്നത് പലപ്പോഴും പ്രമേഹരോഗികളെ അലട്ടുന്ന ഒരു പ്രധാനപ്രശ്‌നമാണ്. രക്തത്തില പഞ്ചസാരയുടെ അളവ് കൂട്ടാതെ പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പഴവര്‍ഗങ്ങള്‍ അറിയാം
വെണ്ണപ്പഴം (അവക്കാഡോ)
ആരോഗ്യകരമായ കൊഴുപ്പും തീരെ കുറഞ്ഞ അളവില്‍ മാത്രം പഞ്ചസാരയും അടങ്ങിയ ഒന്നാണ് അവക്കാഡോ. സാലഡ് ആയോ സ്മൂത്തി രൂപത്തിലോ ഇവ ഉപയോഗിക്കാം
റാസ്‌ബെറി
നാരുകളാല്‍ സമൃദ്ധമായ റാസ്‌ബെറിയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. യോഗര്‍ട്ട്, ഓട്മീല്‍, സാലഡ് ഇവയില്‍ ചേര്‍ത്ത് റാസ്‌ബെറി കഴിക്കാം
ക്രാന്‍ബെറി
പഞ്ചസാര തീരെ കുറഞ്ഞ ക്രാന്‍ബെറി ഫ്രഷായും ഉണക്കിയും കഴിക്കാം
പപ്പായ
വിറ്റാമിന്‍ സി, എ, ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമായ പപ്പായ പഞ്ചസാര തീരെ കുറഞ്ഞ ഒരു ഫലമാണ്
പേരയ്ക്ക
വിറ്റാമിന്‍ സി, നാരുകള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമൃദ്ധമായ പേരയ്ക്കയില്‍ പഞ്ചസാര തീരെ കുറവാണ്
നാരങ്ങ
പഞ്ചസാരയുടെ അളവ് തീരെ കുറഞ്ഞ നാരങ്ങ ആരോഗ്യഗുണങ്ങളില്‍ മുന്നിലാണ്
ബ്ലാക്ക്‌ബെറി
റാസ്‌ബെറി പോലെ ബ്ലാക്ക്‌ബെറിയിലും നാരുകള്‍ കൂടുതലും പഞ്ചസാര കുറവുമാണ്