ശ്വാസകോശ രോഗങ്ങൾ അകറ്റാം

വെബ് ഡെസ്ക്

അന്തരീക്ഷവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന അവയവമാണ് ശ്വാസകോശം. അതിനാല്‍ അസുഖം വരാനുളള സാധ്യതകളും കൂടുതലാണ്. മൂക്ക് മുതല്‍ ആല്‍വിയോളെെ വരെയുള്ള ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

വായുവിലൂടെ രോഗാണുക്കള്‍ മൂക്ക് വഴി ശ്വാസകോശത്തിലെത്തുന്നു. ഇതുവഴി, ആസ്മ, ബ്രോങ്കൈറ്റിസ്, അലര്‍ജി മുതാലയ രോഗങ്ങള്‍ പിടിപെടുന്നു.

അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടി രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിക്കണം.

നഗരങ്ങളിലെ വര്‍ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണം ശ്വാസകോശ രോഗങ്ങള്‍ക്ക് വഴിയോരുക്കുന്നു.

സമീകൃതാഹാരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ രോഗം തടായാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.

ചെറു ചൂടോടുകൂടി വെളളം ഇടയ്ക്ക് ഇടയ്ക്ക് കുടിക്കുന്നത്, ശ്വാസതടസമുളളവർക്ക് ആശ്വാസം നല്‍കുന്നു.

ദിവസവും വ്യായാമവും യോഗയും ചെയ്യുന്നത് ശരീരത്തെ ആരോഗ്യകരമായി ഇരിക്കാന്‍ സഹായിക്കുന്നു.

ശ്വാസകോശ രോഗങ്ങളുളളവര്‍ അലര്‍ജി ഉണ്ടാവാനിടയുളള സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.