വെബ് ഡെസ്ക്
വെളുത്ത ആരോഗ്യമുള്ള പല്ലുകൾ ആരുടേയും ആത്മവിശ്വാസം ഉയർത്തും. പരിപാലനത്തിൽ കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ആരോഗ്യമുള്ള പല്ലുകൾ സ്വന്തമാക്കാം
ദിവസവും പല്ലു തേച്ചാല്‍ മാത്രം പോര, ചില ശീലങ്ങള്‍ മാറ്റാനും ചിലതെല്ലാം പ്രയോഗത്തിൽ കൊണ്ടുവരാനും ശ്രദ്ധിക്കണം
പുകവലി
സിഗരറ്റിൽ കാണപ്പെടുന്ന രാസവസ്തുക്കൾ പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കും. ഇത് മോണരോഗത്തിന് കാരണമാകും
ചില ഭക്ഷണങ്ങൾ
കൂടുതല്‍ കളര്‍ ചേര്‍ത്തതോ അസിഡിറ്റിയുള്ളതോ ആയ ഭക്ഷണം പല്ലിന്റെ ഇനാമൽ ഇല്ലാതാക്കും. കാപ്പി, ചായ, റെഡ് വൈൻ, ചില സോഡകള്‍, ബെറികള്‍, സോയ സോസ്, വിനാഗിരി എന്നിവയാണ് ഇതില്‍ പ്രധാനം. ഇവ പൂർണ്ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെങ്കിലും, മിതമായ അളവിൽ കഴിക്കാം. വായ നന്നായി കഴുകാനും ശ്രദ്ധിക്കണം
ശുചിത്വമില്ലായ്മ
പല്ലുകളുടെ സംരക്ഷണത്തിന് ആദ്യം വേണ്ടത് ശുചിത്വമാണ്. ദിവസവും രണ്ടുനേരം വൃത്തിയായി പല്ലുതേയ്ക്കാം
സ്ട്രോയുടെ ഉപയോഗം
ശീതള പാനീയങ്ങൾ കുടിക്കുമ്പോൾ ഒരു സ്ട്രോ ഉപയോഗിക്കുന്നത് പല്ലുകളുമായുള്ള സമ്പർക്കം ഒഴിവാക്കും. ഇത് ഇനാമലിന് സംരക്ഷണമൊരുക്കും
വൈറ്റനിങ് ഉത്പന്നങ്ങൾ
പല്ലുകൾക്ക് വെളുത്തനിറം നൽകുന്ന ഉത്പന്നങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കാം. പല്ലിന്റെ ഇനാമലിനെ ഇല്ലാതാക്കാൻ ഇത് കാരണമാകും
ശക്തിയോടെ പല്ല് തേയ്ക്കൽ
ബ്രഷ് ഉപയോഗിച്ച് ശക്തിയായി തേച്ചാല്‍ പല്ലിന് വെളുത്തനിറം കിട്ടുമെന്ന മിഥ്യാധാരണ പലർക്കുമുണ്ട്. ഇത് പല്ലിന്റെ ഇനാമൽ നശിക്കുന്നതിനും മഞ്ഞനിറമാകുന്നതിനും ഇടയാക്കും
അസുഖ സമയത്ത് പ്രത്യേക ശ്രദ്ധ
അസുഖസമയങ്ങളില്‍ പല്ലിന്റെ ആരോഗ്യം നാം പലപ്പോഴും അവഗണിക്കാറുണ്ട്. ചില രോഗങ്ങളും മരുന്നുകളും വായ വരണ്ടതാക്കും. ഇത് ആരോഗ്യമുള്ള പല്ലുകളെ നശിപ്പിക്കും. അസുഖം മാറുമ്പോൾ പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പ്രത്യേക ശ്രദ്ധ നൽകണം