മഴക്കാല തലവേദന, മറികടക്കാം ചെറിയ കരുതല്‍ മതി

വെബ് ഡെസ്ക്

മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധന പലര്‍ക്കും മൈഗ്രെയ്‌നും കാരണമാകുന്നു. മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ സഹായിക്കും.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താം. കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളമെങ്കിലും ദിവസവും കുടിക്കണം. നിര്‍ജലീകരണം പരമാവധി തടയാം. കഫൈന്‍ അടങ്ങിയ പാനീയങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കാം.

രാത്രിയില്‍ കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കാം. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എണീക്കുകയും ചെയ്യാം.

സമ്മര്‍ദം കുറയ്ക്കാം.

പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോള്‍ കഴിവതും വീടിനുള്ളില്‍ ചെലവഴിക്കുന്നത് ഗുണം ചെയ്യും

ഭക്ഷണക്രമം പ്രധാനം- ഭക്ഷണം കഴിക്കാതെ വിടുന്നതും അസന്തുലിതമായ ഭക്ഷണ ക്രമം പിന്തുടരുന്നതും മൈഗ്രെയ്ന് കാരണമാകാം.

മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാം. സംസ്‌കരിച്ച ഭക്ഷണം, ചീസ്, ചോക്ലേറ്റ്, കഫൈന്‍, മദ്യം എന്നിവയോട് നോ പറയാം.

നടു നിവര്‍ത്തി ശരിയായ പോസ്ചറില്‍ ഇരിക്കാനും നില്‍ക്കാനും ശീലിക്കുക.

ദീര്‍ഘനേരം സ്‌ക്രീന്‍ നോക്കി ഇരിക്കുന്നത് കണ്ണിനെ അസ്വസ്ഥമാക്കും. സ്‌ക്രീന്‍ ടൈം കുറയ്ക്കാനും ഇടയ്ക്ക് ബ്രേക്ക് എടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.