വെബ് ഡെസ്ക്
മാനസികാരോഗ്യം ഉറപ്പാക്കണമെങ്കിൽ ആദ്യം വേണ്ടത് ഇമോഷണൽ സ്റ്റബിലിറ്റിയാണ്
ഇമോഷണൽ ഹെൽത്ത് മെച്ചപ്പെടുത്താൻ ചില കാര്യങ്ങൾ പരീക്ഷിക്കാം
സ്വയം സഹാനുഭൂതി ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ടത്. സ്വയം സത്യസന്ധത പുലർത്താം, ദയയോടെ പെരുമാറാം
പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരോടൊപ്പം സമയം ചെലവഴിക്കുക. സാമൂഹിക ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായകമാകും
കൂടുതലായി ചിന്തിക്കുന്നത് ഒഴിവാക്കുക. ഇത് ചിലപ്പോൾ ആത്മാഭിമാനവും ആത്മവിശ്വാസവും കുറയ്ക്കുന്നതിന് കാരണമാകാം
അധികം ചിന്തിച്ചിരിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് കൂട്ടാനിടയാക്കും
നന്നായി ഉറങ്ങണം. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വൈകാരികമായി തളര്‍ച്ചയുണ്ടാകും
ഉന്മേഷവനായിക്കാൻ ശ്രമിക്കാം. ആവശ്യമില്ലാത്ത ചിന്തകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. എന്തെങ്കിലും ചിന്തകൾ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ മറ്റൊരാളുടെ സഹായത്തോടെയും അതിനെ മറികടക്കാൻ ശ്രമിക്കാം