മൈഗ്രേന്‍ ലക്ഷണങ്ങളും പ്രതിവിധികളും

വെബ് ഡെസ്ക്

സാധാരണ തലവേദനയില്‍ നിന്ന് വ്യത്യസ്തമായി കഠിനവും കൂടുതല്‍ നേരം നില്‍ക്കുന്നതുമായ വേദനയാണ് മൈഗ്രേന്‍

ഏഴില്‍ ഒരാള്‍ക്ക് മൈഗ്രേന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്

ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കഠിനമായ തലവേദന

വെളിച്ചം തട്ടുമ്പോള്‍ പലര്‍ക്കും വേദന കൂടുതലായി അനുഭവപ്പെടും

പാരമ്പര്യം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ എന്നിവ മൈഗ്രേന് കാരണമാകും

ചില ശബ്ദങ്ങള്‍, തിളക്കമുള്ള ലൈറ്റുകള്‍, രൂക്ഷമായ ഗന്ധം തുടങ്ങിയവയും ചിലരില്‍ മൈഗ്രേന്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകും

ഭക്ഷണക്രമം : മോശം ഡയറ്റ് പ്ലാനുകള്‍ മൈഗ്രേനുണ്ടാക്കാനുള്ള സാധ്യതയേറെയാണ്.

ഐസ് പായ്ക്ക് ഉപയോഗിച്ച് ഒരു ചെറിയ പരിധി വരെ മൈഗ്രേന്‍ വേദനയില്‍ നിന്ന് ആശ്വാസം നേടാനാകും

ലാവെന്‍ഡര്‍, റോസ്‌മേരി തുടങ്ങിയ എസെന്‍ഷ്യല്‍ ഓയിലുകള്‍ വേദനനയും പിരിമുറുക്കവും ശമിപ്പിക്കാന്‍ സഹായിക്കും

മൈഗ്രേന്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് ഇഞ്ചി ഏറെ ഉപകാരപ്രദമാണ്