വെബ് ഡെസ്ക്
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുവേണ്ടിയുള്ള ശ്രമങ്ങൾ പിന്തുടര്‍ന്നുപോകാന്‍ പലപ്പോഴും സാധ്യമല്ലെന്നതാണ് യാഥാര്‍ഥ്യം
വിശപ്പിന്‌റെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ പ്രഭാതശീലങ്ങള്‍ക്ക് പങ്കുണ്ട്
വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിക് ഹെല്‍ത് നിലനിര്‍ത്താനും ആരോഗ്യം പ്രദാനം ചെയ്യാനും രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. ഇത് വേഗത്തില്‍ ശരീരഭാരം കുറയുന്നതിലേക്ക് നയിക്കും
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ഉപാപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. മാത്രമല്ല വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും ചെയ്യും.
പ്രോട്ടീന്‍ സമ്പുഷ്ടമായ പ്രാതല്‍ വിശപ്പിന്‌റെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ഇടവിട്ട് ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഇല്ലാതാക്കുകയും അമിതഭക്ഷണം നിയന്ത്രിക്കുകയും ചെയ്യും മുട്ട, ഗ്രീക്ക് യോഗര്‍ട്ട്, പ്രോട്ടീന്‍ ഷേക്ക് എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്താം
ബ്രിസ്‌ക് വോക്കിങ്, യോഗ തുടങ്ങിയവ രാവിലെ ശീലമാക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുകയും ഊര്‍ജവും ആരോഗ്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നു
ശരീരത്തിന്‌റെ സര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കാന്‍ രാവിലെയുള്ള സൂര്യപ്രകാശം ഏല്‍ക്കാം. സ്ലീപ് ക്വാളിറ്റിയും മെറ്റബോളിസവും കൂട്ടാന്‍ ഇത് സഹായിക്കും
ശാന്തമായതും സ്വസ്ഥതമായതുമായ മനസ്സോടെ പ്രഭാതം തുടങ്ങാം. മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍ എന്നിവ സമ്മര്‍ദം കുറയ്ക്കുകയും അമിതഭക്ഷണശീലം ഇല്ലാതാക്കുകയും ചെയ്യും