വെബ് ഡെസ്ക്
ജീവിതശൈലീ രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍
ഹൃദയാഘാതം ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ അധികരിക്കുന്നത് കാരണമാകാം
കൊളസ്‌ട്രോള്‍ നില നിയന്ത്രണത്തില്‍ വരുത്താന്‍ രാവിലെ ചെയ്യേണ്ട ചില ശീലങ്ങള്‍ പരിചയപ്പെടാം
ദിവസം വളരെ ശാന്തമായി തുടങ്ങാം. മനസിന് കുളിര്‍മയേകുന്ന മെഡിറ്റേഷനും യോഗാസനങ്ങളും സമ്മര്‍ദം കുറയ്ക്കാനുപകരിക്കും
വെറുംവയറ്റില്‍ രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ശരീരത്തില്‍നിന്ന് വിഷാംശം നീക്കാന്‍ ഇതുപകരിക്കും
ദിവസവും ലഘുവ്യായാമങ്ങള്‍ ശീലമാക്കാം. നിത്യേന വ്യായാമം ചെയ്യുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് പ്രധാനമാണ്. നാരുകള്‍ നിറഞ്ഞ പ്രാതല്‍ ചീത്ത കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യാന്‍ ഉപകരിക്കും
അവക്കാഡോ, നട്‌സ്, ഒലിവ് ഓയില്‍ തുടങ്ങി ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും
ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയുള്ള ഉറക്കം പ്രധാനമാണ്. ഇത് ശരീരത്തിന്‌റെ മൊത്തം ആരോഗ്യം സംരക്ഷിക്കാനും അനിവാര്യമാണ്
ഇടയ്ക്കിടെ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ മടി കാട്ടരുത്. ജീവിതശൈലിയും ഭക്ഷണക്രമവും മാറ്റിയിട്ടും കൊളസ്‌ട്രോള്‍ കുറയുന്നില്ലെങ്കില്‍ വിദഗ്‌ധോപദേശം സ്വീകരിക്കണം