കുട്ടികൾ വളരുകയല്ലേ; പ്രായത്തിനനുസരിച്ച് ഈ വിറ്റാമിനുകൾ ഉണ്ടോ?

വെബ് ഡെസ്ക്

കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിനുകൾ അത്യാവശ്യമാണ്. കുട്ടികൾക്ക് പ്രായത്തിനനുസരിച്ച് ഈ വിറ്റാമിനുകൾ ലഭ്യമാകുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം

വിറ്റാമിൻ എ : വിറ്റാമിൻ എയുടെ കുറവ് രോഗപ്രതിരോധശേഷി കുറക്കുന്നു. 6 മാസത്തിനും 5 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിറ്റാമിൻ എ ലഭ്യമാക്കണം. പ്രതിരോധ ശേഷിയുടെ കുറവ് രോഗാവസ്ഥകളിലേക്കും മരണത്തിലേക്കും വരെ നയിക്കാം. മുട്ട, ഇലക്കറികൾ, പാലുല്പന്നങ്ങൾ, മൽസ്യം എന്നിവയിൽ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ബി : ഒന്ന് മുതൽ മൂന്ന് വയസ് പ്രായമുള്ള കുട്ടികൾക്ക് വിറ്റാമിൻ 0.5 മില്ലിഗ്രാം അളവിലും നാല് മുതൽ എട്ട് വയസുള്ള കുട്ടികൾക്ക് 0.6 മില്ലിഗ്രാം അളവിലും പ്രതിദിനം വിറ്റാമിൻ ബി ലഭ്യമാകണം . വിറ്റാമിൻ ബി യുടെ അപര്യാപ്തത കുട്ടികളിൽ ബലഹീനത ഉണ്ടാക്കും. മൽസ്യങ്ങൾ, സീഫുഡ്, ആപ്പിൾ, വാഴപ്പഴം, അവക്കാഡോ എന്നിവയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി : ശിശുക്കൾക്ക് ഒരു ദിവസം 50 മില്ലിഗ്രാം വിറ്റാമിൻ സി ആവശ്യമാണ്. കുട്ടികളിൽ വിറ്റാമിൻ സിയുടെ അഭാവം അസ്ഥികളുടെ വളർച്ചയെ ബാധിക്കുകയും അതുമായി ബന്ധപ്പെട്ട ടിഷ്യു വൈകല്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പേരക്ക, ബ്രോക്കോളി എന്നിവയിൽ സമ്പുഷ്ടം.

വിറ്റാമിൻ ഡി : നിങ്ങളുടെ കുട്ടി കാലിന് വേദനയുണ്ടെന്ന് പരാതിപ്പെടുകയോ നടക്കാൻ വൈകുകയോ ചെയ്താൽ ഡോക്ടറെ കണ്ട് വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുക. 12 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിദിനം 400 IU വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി ലഭിക്കുന്നു.

വിറ്റാമിൻ കെ : കുട്ടികൾക്ക് കുറച്ച് മൈക്രോഗ്രാമം വിറ്റാമിൻ കെ മാത്രമേ ആവശ്യമുള്ളു. ശിശുക്കൾക്ക് പ്രതിദിനം 2 എംസിജി മതിയാകും. ഒരു വയസ് വരെയുള്ള കുട്ടികൾക്ക് 2.5 എംസിജി ആവശ്യമാണ്. ബ്ലൂബെറി, ചീര, ബ്രോക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്നത്.

വിറ്റാമിൻ ഇ : 3 വയസുവരെയുള്ള കുട്ടികൾക്ക് പ്രതിദിനം കുറഞ്ഞത് 9 IU വിറ്റാമിൻ ഇ ആവശ്യമാണ്. കൗമാരക്കാർക്ക് ഇത് 22 IU വരെയും ആവശ്യമാണ്. സൂര്യകാന്തി വിത്തുകൾ, ബദാം, മധുരക്കിഴങ്ങ് എന്നിവയിൽ സമ്പുഷ്ടമാണ്.

വിറ്റാമിനുകളുടെ കുറവുകൾ സപ്പ്ളിമെന്റുകൾ കൊണ്ടും ചികിത്സ കൊണ്ടും നികത്താൻ കഴിയും.