വെബ് ഡെസ്ക്
മുട്ട എപ്പോഴും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. മുട്ട പച്ചയായും പുഴുങ്ങിയും കറികളിൽ ഉപയോഗിച്ചുമെല്ലാം നമ്മൾ കഴിക്കാറുണ്ട്.
അനവധി ആരോഗ്യ ഗുണങ്ങളും മുട്ടയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെയെല്ലാം കലവറയാണ് മുട്ട.
എന്നാൽ മുട്ടയെപ്പറ്റിയുള്ള മിത്തുകളും നിരവധിയാണ്. ഇവയൊന്നും വിശ്വസിക്കരുത്
മുട്ട കഴിക്കുന്നത് ഹൃദയത്തിന് കേടാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനം പ്രകാരം മുട്ടയിലെ കൊളസ്‌ട്രോൾ ഹൃദയത്തെ ബാധിക്കുന്നില്ല.
മുട്ടയും പാലും ഒരുമിച്ച് കഴിക്കാൻ പാടില്ല എന്ന വാദവും തെറ്റാണ്. മുട്ടയും പാലും പ്രോട്ടീൻ സമ്പുഷ്ടമാണ്. ശരീരത്തിന്റെ പോഷക ആവശ്യങ്ങൾക്ക് ഈ രണ്ട് ഭക്ഷണവും അത്യാവശ്യമാണ്.
മുട്ട പാചകം ചെയ്യാതെ കഴിച്ചാൽ പ്രോട്ടീൻ കൂടും എന്ന ചിന്ത ശരിയല്ല. പാചകം ചെയ്യാത്ത മുട്ട ശരീരത്തിൽ സാൽമൊണല്ല ബാക്ടീരിയ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനം കാണിക്കുന്നത്. മുട്ട പാകം ചെയ്ത് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.
മുട്ട പുഴുങ്ങുന്നതിന് മുൻപ് കഴുകേണ്ടതില്ല. മുട്ടത്തോടുകൾ നനയുമ്പോൾ അതിൽ വിഷവസ്തുക്കൾ കേറാനുള്ള സാധ്യത കൂടുതലാണ്.
മുട്ടയുടെ മഞ്ഞക്കരു ശരീരഭാരം വർധിപ്പിക്കുമെന്നാണ് പരക്കെ വിശ്വസിക്കുന്നത്. എന്നാൽ ഇത് തെറ്റാണ്. മഞ്ഞക്കരു ശരീരഭാരം വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. ഇത് പോഷക സമ്പുഷ്ടവുമാണ്.