വെബ് ഡെസ്ക്
നഖം കടിക്കുന്ന ശീലമുള്ള മുതിർന്നവരും കുട്ടികളും ധാരാളമാണ്. ചിന്തകളിൽ മുഴുകുമ്പോഴാണ് പലരിലും ഈ സ്വഭാവം കണ്ടുവരുന്നത്. കൗമാരക്കാരായ കുട്ടികളിലാണ് ഈ ശീലം ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികളിൽ നാല്പത് ശതമാനത്തിലേറെയും നഖം കടിക്കുന്നവരാണ്
നഖം കടിക്കുന്ന ശീലം പല്ലുകളുടെ ആരോഗ്യത്തെയും ശരീരത്തിനെയാകെയും പ്രതികൂലമായി ബാധിക്കുമെന്ന് അറിയാമോ?
എന്തുകൊണ്ടാണ് നഖം കടിക്കുന്നത്?
ഈ ശീലം ഓരോരുത്തരിലും പല രീതിയിലാണ് ഉണ്ടാവുന്നത്. നമ്മള്‍ അറിയാതെ തന്നെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നതാണ് പലരേയും ഈ ശീലത്തിലേക്ക് നയിക്കുന്നത്
നഖം കടിക്കുന്നതും പല്ലിന്റെ ആരോഗ്യവും
നഖം കടിക്കുന്നത് പല്ലുകൾ വേഗത്തിൽ പൊട്ടിപ്പോകാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നത്. പല്ലിൽ കമ്പിയിട്ടിട്ടുള്ളവർ നഖം കടിക്കുന്നത് പല്ലിന്റെ വേരുകള്‍ നശിപ്പിക്കും. പല്ല് കൊഴിഞ്ഞുപോകാനുള്ള സാധ്യത വർധിപ്പിക്കും
നഖം കടിക്കുന്നത് രോഗാണുക്കൾ എളുപ്പത്തിൽ ശരീരത്തിലെത്താൻ കാരണമാകും. ഇ-കോളി, സാൽമൊണെല്ല തുടങ്ങിയ ബാക്റ്റീരിയകൾ പരത്തുന്ന രോഗങ്ങൾ ഇതുമൂലം ഉണ്ടാകാം
നഖം കടിക്കുമ്പോൾ ബാക്റ്റീരിയകൾ വായിലും കുടലിലും എത്തും. ഇത് കുടൽ സംബന്ധമായ പലതരം രോഗങ്ങൾക്ക് കാരണമാകും
അമിതമായി നഖം കടിക്കുന്നവരിൽ വിരല്‍ത്തുമ്പില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വിരൽ തുമ്പുകൾ ചുവന്ന് വീക്കം ഉണ്ടാകാനും അതിൽ നീരും പഴുപ്പും ഉണ്ടാകാനും കാരണമാകും
ശീലം എങ്ങനെ നിർത്താം?
ഇതിനായി പല നുറുങ്ങുവിദ്യകൾ ഉണ്ട്. നഖങ്ങളിൽ കയ്പുള്ള നെയിൽ പോളിഷ് പുരട്ടുന്നതും സ്ട്രെസ് ബോളുകൾ ഉപയോഗിക്കുന്നതും ഗുണം ചെയ്യും
നഖം കടിക്കാൻ പ്രേരിപ്പിക്കുന്ന കാരണം സ്വയം കണ്ടെത്തി പരിഹരിക്കാനേ സാധിക്കൂ