ചര്‍മ സൗന്ദര്യത്തിനും നട്‌സ് കേമനാണ്; ശീലമാക്കാം

വെബ് ഡെസ്ക്

ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനും ഒരുപോലെ ഉപകാരപ്രദമാണ് നട്‌സ്. നട്‌സ് കഴിക്കുന്നത് എല്ലാ പ്രായക്കാര്‍ക്കും ശീലമാക്കാം

ചര്‍മം തിളങ്ങാനും ഇലാസ്തികത വര്‍ധിപ്പിക്കാനും നട്‌സ് ഉപയോഗിക്കാം. ഓരോ നട്‌സിലും അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ചര്‍മത്തെ മൃദുലമാക്കാനും പ്രായം കുറയ്ക്കാനും സഹായിക്കുന്നു

ബദാം

വിറ്റാമിനുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് ബദാം. ചര്‍മത്തെ പോഷിപ്പിക്കാനും മൃദുത്വം നിലനിര്‍ത്താനും സഹായിക്കും

ബ്രെസില്‍ നട്‌സ്

ബ്രെസില്‍ നട്‌സില്‍ അടങ്ങിയിട്ടുള്ള സെലെനിയം ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിക്കുന്നതിന് സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന റാഡിക്കലുകളെയും നിര്‍വീര്യമാക്കുന്നു

ചിയ സീഡ്‌സ്

ചിയ സീഡില്‍ വലിയ അളവില്‍ ആന്റിഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രായം കുറയ്ക്കുന്നതിനും മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു

മത്തങ്ങയുടെ വിത്ത്

വൈറ്റമിന്‍ ഇ, സിങ്ക്, ഒമേഗ 3, ആന്റി ഓക്‌സിഡന്റ്, ആറ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ നട്‌സ് ആണ് മത്തങ്ങയുടെ വിത്ത്. ഇത് ചർമത്തിൻ്റെ ഈര്‍പ്പം നിലനിര്‍ത്താനും തിളക്കം നിലനിര്‍ത്താനും സഹായിക്കും

വാള്‍നട്‌സ്

വാള്‍ നട്‌സിലെ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും വൈറ്റമിന്‍ ബി കോംപ്ലക്‌സും ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

കാഷ്യൂ നട്‌സ്

കാഷ്ട്യൂ നട്‌സിലെ വിറ്റാമിന്‍ ഇ ചര്‍മത്തിന് ജലാംശം നല്‍കുന്നു. ഇതിലെ സിങ്കിന്റെ സാന്നിധ്യം പ്രതിരോധശേഷി മെച്ചപ്പെടുത്താനും കോശവളര്‍ച്ചയ്ക്കും സഹായിക്കുന്നു