വെബ് ഡെസ്ക്
വിറ്റാമിനുകള്‍ (ബി16, ബി12, ഡി), കാല്‍സിയം, പ്രോട്ടീന്‍, സിങ്ക് തുടങ്ങിയവയുടെ കലവറയാണ് മുട്ട. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ മറക്കരുത്
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മുട്ട ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നവർക്ക് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 11 ശതമാനവും, ഹൃദ്രോഗങ്ങൾ കാരണം മരിക്കാനുള്ള സാധ്യത 18 ശതമാനവും കുറവാണെന്ന് പഠനങ്ങൾ പറയുന്നു
കണ്ണിന് വളരെ പ്രധാനപ്പെട്ട കരോട്ടിനോയിഡുകൾ - ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ടയുടെ മഞ്ഞക്കരു. അവ കാഴ്ച വർദ്ധിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു
മുട്ട പുഴുങ്ങി കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് വിവധ തരത്തിലുള്ള കൂട്ടുകൾ പരീക്ഷിക്കാവുന്നതാണ്. മുഗളായി പറാത്ത ഇതിൽ ഒന്നാണ്. ഗോതമ്പ് റൊട്ടിക്കുള്ളിൽ മുട്ട ചിക്കിയത് നിറച്ച് ചുട്ട് എടുക്കുന്നതാണിത്
എഗ് ബർഗർ പരീക്ഷിച്ച് നോക്കാം
പാൻ ചൂടായതിന് ശേഷം മുട്ട അൽപം കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ച് എടുക്കുക. മുട്ട വെന്തതിന് ശേഷം അതിന് മുകളിൽ അൽപം ചീസ് വിതറി എടുക്കാം
ശേഷം സാൻവിച്ച് ബൺ എടുത്ത് ചെറുതായി പൊള്ളിച്ചെടുക്കുക. എന്നിട്ട് അതിൽ അൽപം ടുമാറ്റോ സോസ് പുരട്ടാം. ശേഷം മുട്ടയോടൊപ്പം ലറ്റ്യൂസ്, ക്യാപ്സിക്കം, തക്കാളി, വറുത്ത കൂൺ ഒക്കെ ചേർത്ത് ബണ്ണിനുള്ളിൽ വച്ച് കഴിക്കാം
മുട്ട ദോശ
ഒരു കപ്പ് ഗോതമ്പ് മാവിൽ അൽപം ശർക്കര നന്നായി പൊടിച്ചത്, തേങ്ങ ചെരണ്ടിയത്, രണ്ട് മുട്ട, അൽപം ഏലക്ക പൊടി, ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴച്ച് എടുക്കാം. ദോശക്കല്ലിൽ അൽപം നെയ്യ് പുരട്ടിയതിന് ശേഷം മാവ് ഒഴിച്ച് ചുട്ട് എടുക്കാവുന്നതാണ്