രുചിയുടെ ആഘോഷം, ഇന്ന് ദേശീയ മാമ്പഴ ദിനം

വെബ് ഡെസ്ക്

പഴങ്ങളിലെ രാജാവ്, അതാണ് മാമ്പഴം. മാമ്പഴങ്ങളുടെ ഗുണങ്ങളെയും രുചിയെയും ആഘോഷിക്കുക എന്നതാണ് ദേശീയ മാമ്പഴ ദിനത്തിന്റെ ലക്ഷ്യം. ജൂലൈ 22ആണ് ദേശീയ മാമ്പഴ ദിനമായി ആഘോഷിച്ച് വരുന്നത്.

Sharon Housley - DejaVu Designs

1987ല്‍ നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ മാങ്ങയെ ആദരിക്കുന്നതിനായി അന്താരാഷ്ട്ര മാമ്പഴോത്സവം സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മാമ്പഴോത്സവത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും എത്താറുണ്ട്

വിവിധ തരം മാമ്പഴങ്ങള്‍, മാങ്ങയോ മാമ്പഴമോ ഉപയോഗിച്ചുണ്ടാക്കിയ സാധനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും അന്താരാഷ്ട്ര മാമ്പഴോത്സവത്തില്‍ കാണാം.

മാമ്പഴം, മാവിന്റെ ഇലകള്‍, തൊലി എന്നിവയെല്ലാം ഇന്ത്യയില്‍ ഔഷധക്കൂട്ടുകളുടെ കൂടി ഭാഗമാണ്.

മാമ്പഴത്തിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത് അതിന്റെ രുചി മാത്രമല്ല, മറിച്ച് ഗുണങ്ങള്‍ കൂടിയാണ്. മാമ്പഴത്തില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു

മികച്ച ആന്റിഓക്‌സിഡന്റ് കൂടിയാണ് മാമ്പഴം.

മാമ്പഴത്തിൽ മാംഗിഫെറിൻ എന്ന പ്രത്യേക പോളിഫെനോൾ അടങ്ങിയിട്ടുണ്ട്, ഇത് സസ്യങ്ങളിലും പ്രകൃതിദത്ത മരുന്നുകളിലും കാണാവുന്നതാണ്. മാംഗിഫെറിൻ കഴിക്കുന്നത് രക്തത്തിലെ ലിപിഡിന്റെ അളവ് കുറയ്ക്കുന്നു.

മാമ്പഴത്തിനായി ഒരു ദിനം ആഘോഷിക്കുന്നതിലൂടെ അതിന്റെ പ്രാധാന്യവും, ചരിത്രവും, മേന്‍മയും ും അംഗീകരിക്കുക കൂടിയാണ്.