വെബ് ഡെസ്ക്
ഭക്ഷണ ക്രമത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടുത്തുക
താരതമ്യേന കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ ഉറവിടങ്ങളായ ചിക്കന്‍, ടര്‍ക്കി, മത്സ്യം, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉപയോഗിക്കുക. അത് അയേണ്‍, സിങ്ക്, വിറ്റാമിന്‍ ബി 12 തുടങ്ങിയ പ്രധാന പോഷക ഘടകങ്ങള്‍ നല്‍കുന്നു.
നട്‌സ്, വിത്തുകള്‍ തുടങ്ങിയവ മികച്ച പ്രോട്ടീന്‍ ഉറവിടങ്ങളാണ്. അവയില്‍ നാരുകളും മറ്റ് പോഷകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്
പ്രോട്ടീന്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ഒരു സ്രോതസ്സാണ് മുട്ട. ഇത് കൂടാതെ വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12, കോളിന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്
പ്രോട്ടീന്‍ പോലുള്ള പോഷകങ്ങളുടെ ആഗിരണത്തിനും ദഹനത്തിനും ഉള്‍പ്പടെ ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. പ്രതിദിനം എട്ട് കപ്പ് വെള്ളമെങ്കിലും കുടിക്കണം
ചില ലഘുഭക്ഷണങ്ങള്‍ ഉയര്‍ന്ന പ്രോട്ടീന്‍ സ്രോതസ്സാണ്. ഗ്രീക്ക് യോഗര്‍ട്ട്, സ്ട്രിങ് ചീസ് തുടങ്ങിയവ ലഘു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
അവക്കാഡോ, വാഴപ്പഴം, ഓറഞ്ച്, കിവി, ബ്ലാക്ക് ബെറി തുടങ്ങി ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെട്ട പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുക
പ്രോട്ടീന്‍ പ്രധാനമാണെങ്കിലും അത് അമിതമാക്കാതിരിക്കാനും ശ്രദ്ധിക്കണം