പല്ലുകള്‍ വെളുക്കണോ; പ്രകൃതിയിലുണ്ട് മാര്‍ഗം

വെബ് ഡെസ്ക്

വെളുത്ത പല്ലുകള്‍ എല്ലാവരുടെയും ആഗ്രഹമാണ്. വെളുത്ത പല്ലുകള്‍ സംസാരിക്കാനും ചിരിക്കാനും ആത്മവിശ്വാസം നല്‍കുന്നു

ഒരാള്‍ സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് പല്ലുകളായിരിക്കും. അതുകൊണ്ട് പല്ലിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

പല്ലുകള്‍ വെളുപ്പിക്കുന്നതിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാവഴികള്‍ സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ വഴികളിലൂടെയും പല്ലുകള്‍ വെളുപ്പിക്കാവുന്നതാണ്

ഉപ്പ്

പല്ലില്‍ ഉപ്പ് ഉരക്കുന്നത് നല്ലതാണ്. ഇതില്‍ നേരിയ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. പല്ലുകളിലെ കറ നീക്കം ചെയ്യാനും ഉപ്പ് സഹായിക്കുന്നു. അതുകൊണ്ടാണ് ടൂത്ത് പേസ്റ്റില്‍ ഉപ്പ് അടങ്ങിയിരിക്കുന്നത്

വെളിച്ചെണ്ണ

ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണ പല്ലുകള്‍ക്ക് നല്ലതാണ്. ഒരു ടീസ്പൂണ്‍ എണ്ണ ഏകദേശം 15-20 മിനിറ്റ് നേരം വായില്‍ പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ് അത് തുപ്പിക്കളഞ്ഞ് വാ കഴുകുക. ഇങ്ങനെ ചെയ്യുന്നത് വായിലെ ബാക്ടീരിയകള്‍ ഇല്ലാതാകാന്‍ സഹായിക്കുന്നു

ആപ്പിള്‍ സൈഡര്‍ വിനഗര്‍

മൗത്ത് വാഷായും ഉപയോഗിക്കാവുന്ന ആപ്പിള്‍ സൈഡര്‍ വിനഗര്‍ വായയുടെ ആരോഗ്യത്തിനും പല്ലുകള്‍ക്കും നല്ലതാണ്. വിനഗര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഏകദേശം 30 സെക്കന്റ് നേരം വായില്‍ വെക്കണം. ഇതില്‍ നേരിയ അസിഡിറ്റി ഉള്ളതിനാല്‍ ചായ, കാപ്പി തുടങ്ങിയവ ഉണ്ടാക്കുന്ന കറകള്‍ മാറാന്‍ സഹായിക്കുന്നു

ഉമിക്കരി

പണ്ടുമുതലേ പല്ല് വെളുക്കാന്‍ ഉമിക്കരി ഉപയോഗിക്കുന്നുണ്ട്. പല്ലിലെ കറകള്‍ ഇല്ലാതാക്കാനും ഉമിക്കരി നല്ലതാണ്. എന്നാല്‍ അമിതമായ ഉപയോഗം പല്ലിന്റെ ഇനാമലിന് കേടുവരുത്തുന്നു

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കുന്നത് നല്ലതാണ്. വായിക്കുള്ളിലെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു