വെബ് ഡെസ്ക്
ആരോഗ്യകരമായ എല്ലാ ഭക്ഷണക്രമത്തിലും പ്രധാനപ്പെട്ട ഒന്നാണ് മധുരം ഒഴിവാക്കുക എന്നത്. എന്നാല്‍ പലര്‍ക്കും അത് അല്പം മടിയുള്ള കാര്യമാണ്
അതിരാവിലെ ഒരു ചായയില്‍ തുടങ്ങുന്ന മധുരം നിത്യ ജീവിതത്തില്‍ നിന്ന് ഒരു മുപ്പത് ദിവസത്തേക്ക് ഒഴിവാക്കിയാലോ?
മുപ്പത് ദിവസം മധുരമൊഴിവാക്കിയാല്‍ അതിന്റെ മാറ്റം ശരീരത്തിൽ കാണാമെന്നാണ് വിദഗ്ധർ പറയുന്നത്
ഭാരം കുറയും
ശരീരത്തിലെത്തുന്ന മൊത്തം കലോറിയുടെ വലിയൊരു ഭാഗവും സംഭാവന ചെയ്യുന്നത് മധുരമാണ്. അത് ഒഴിവാക്കുന്നത് വലിയ മാറ്റം ശരീരഭാരത്തില്‍ വരുത്താന്‍ സഹായിക്കും
പല്ലിന്റെ ആരോഗ്യത്തിനും മധുരമൊഴിവാക്കുന്നത് ഗുണം ചെയ്യും
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും മധുരമൊഴിവാക്കുന്നത് സഹായകമാകും
മധുരം കരള്‍ സംബന്ധമായ അസുഖമായ ഫാറ്റി ലിവറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മധുരമൊഴിവാക്കുന്നത് ഇതിനുള്ള സാധ്യത കുറയ്ക്കും
ചര്‍മ സംരക്ഷണം
ശരീരത്തില്‍ മധുരത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും. തിളക്കം കൊണ്ട് വരും