എന്താണ് നോറോ വൈറസ്? രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം? അറിയേണ്ട കാര്യങ്ങള്‍

വെബ് ഡെസ്ക്

ഉദര സംബന്ധമായ അസുഖമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ.

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗ ബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും.

രോഗ ലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും.

വയറിളക്കം, ഛര്‍ദ്ദി, പനി , തലവേദന

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

ഇടയ്ക്കിടെ തിളപ്പിച്ചാറ്റിയ വെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ കുടിക്കാന്‍ ശ്രദ്ധിക്കുക.

നല്ല വിശ്രമം വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനം

ആഹാരത്തിനു മുമ്പും, ശുചിമുറിയില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.