വെബ് ഡെസ്ക്
ഏറ്റവും ഗുരുതരമായ അസുഖങ്ങളിലൊന്നാണ് പേവിഷബാധ.
നായകള്‍ അടക്കമുള്ള മൃഗങ്ങളില്‍ നിന്നേല്‍ക്കുന്ന കടികളോ, മാന്തലോ ഒക്കെയാണ് പേവിഷ ബാധയുടെ പ്രധാന കാരണങ്ങള്‍.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പേവിഷബാധയുടെ ഹോട്ട്‌സ്‌പോട്ടുകളില്‍ മുന്നിലാണ് ഇന്ത്യ.
നായ മാത്രമല്ല പേവിഷ ബാധയ്ക്ക് കാരണമാകുന്ന മൃഗങ്ങള്‍.
മനുഷ്യര്‍ക്ക് പേവിഷ ബാധയേല്‍പ്പിക്കുന്ന പ്രധാന മൃഗങ്ങള്‍ ഏതൊക്കെയാണ്?
മനുഷ്യര്‍ക്ക് ഏറ്റവുംകൂടുതല്‍ പേവിഷബാധ ഏല്‍ക്കുന്നത് നായകളില്‍ നിന്നാണ്. ഇന്ത്യയിലെ 99 ശതമാനം പേവിഷ ബാധയ്ക്ക് കാരണവും നായകളില്‍ നിന്ന് കടിയേല്‍ക്കുന്നതാണ്.
പേവിഷ ബാധയേല്‍പ്പിക്കുന്ന മറ്റൊരു പ്രധാന മൃഗം പൂച്ചയാണ്. യുഎസില്‍ നായകള്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ പേവിഷവാധ ഏല്‍പ്പിക്കുന്നത് പൂച്ചകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
മരപ്പട്ടികളാണ് പേവിഷബാധയുള്ള മറ്റൊരു മൃഗം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം, മരപ്പട്ടികള്‍ പേവിഷയേല്‍പ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
കുരങ്ങുകളില്‍ നിന്നും മനുഷ്യന് പേവിഷബാധയേല്‍ക്കാം. പക്ഷേ, ഇത് വളരെ വിരളമാണ്. വളര്‍ത്തു കുരങ്ങുകളില്‍ നിന്ന് മനുഷ്യര്‍ക്ക് പേവിഷബാധയേറ്റ സംഭവങ്ങളുണ്ട്.
കുതിരകളാണ് മനുഷ്യര്‍ക്ക് പേവിഷബാധ നല്‍കാന്‍ കഴിയുന്ന വിഭാഗം. കുതിരകളില്‍ നിന്ന് പേവിഷ ബാധയേല്‍ക്കുന്നത് വളരെ കുറവാണ്. എന്നാല്‍, അമേരിക്കയില്‍ ഇത്തരത്തില്‍ കേസുകള്‍ ഉണ്ടായിട്ടുള്ളതായി യുഎസ് വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുയലുകളാണ് പേവിഷ ബാധ നല്‍കാന്‍ ശേഷിയുള്ള മറ്റൊരു വിഭാഗം. യുഎസില്‍ മുയലുകളില്‍ നിന്ന് കടിയേറ്റവര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുള്ളതായി ജേര്‍ണല്‍ ഓഫ് വൈല്‍ഡ്‌ലൈഫ് ഡിസീസസ് വ്യക്തമാക്കുന്നു.
അണ്ണാനില്‍ നിന്ന് കടിയേറ്റാലും മനുഷ്യര്‍ക്ക് പേവിഷബാധ സംഭവിക്കും. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്റേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.