വെബ് ഡെസ്ക്
ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളായി കാണപ്പെടുന്നത് പല്ലിലെ പുളിപ്പാണ്. പല്ലുകള്‍ സെന്‍സിറ്റീവ് ആകുന്നതാണ് ഇതിനു കാരണം.
തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ചില ആളുകള്‍ക്ക് പല്ലുകള്‍ സെന്‍സിറ്റീവാകും, ചിലര്‍ക്ക് ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും. ഇത് കാര്യമാക്കാതിരിക്കരുത്
പല്ലുവേദനയാണ് ദന്തക്ഷയത്തിന്റെ മറ്റൊരു ലക്ഷണം.
രാത്രികാലങ്ങളില്‍ വേദന തീവ്രമാകും. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുഖത്ത് കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
തുടക്കത്തിലെ ലക്ഷണങ്ങള്‍ ഗൗരവമായി കണ്ട് പ്രതിവിധി തേടാന്‍ ശ്രമിക്കണം.
ദന്തക്ഷയം രൂക്ഷമായാല്‍ മോണയില്‍ നീരും പഴുപ്പും ഉണ്ടാകും. ഇത് വായ്‌നാറ്റത്തിനും കാരണമാകും. യഥാസമയം ചികില്‍സ തേടിയില്ലെങ്കില്‍ ഗുരുതരമായ മറ്റ് പല അസുഖങ്ങളിലേക്കും നയിച്ചേക്കാം.
ദന്തക്ഷയത്തിന് കാരണങ്ങള്‍
അമിതമായ ചൂട്, തണുപ്പ്, മധുരം പുളി എന്നിവയൊന്നും പല്ലുകള്‍ക്ക് നല്ലതല്ല. ഇവയുടെ പതിവായ ഉപയോഗം പല്ലുകളെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കിമാറ്റും.
പല്ലിന്റെ ആരോഗ്യം ഇല്ലാതാക്കുന്നതില്‍ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. തണുപ്പും മഞ്ഞും കൂടുതലുള്ള കാലാവസ്ഥ പല്ലുകളെ സെന്‍സിറ്റീവാക്കി മാറ്റും.
പല്ലുകളുടെ സംരക്ഷണത്തിന് ബ്രഷിങ് അത്യാവശ്യമാണെങ്കിലും അമിതമായ ബ്രഷിങ് ദോഷകരമാകാം.
സമ്മര്‍ദം ചെലുത്തിയുള്ള ബ്രഷിങും അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് ധാരാളം സമയമെടുത്തുള്ളള്ള ബ്രഷിങ്ങും ദോഷം ചെയ്യും
ആല്‍ക്കഹോള്‍ അടങ്ങിയ മൗത്വാഷിന്റെ ഉപയോഗം പല്ലുകളെ കൂടുതല്‍ ദുര്‍ബലമാക്കി മാറ്റാം.