വെബ് ഡെസ്ക്
രുചിയിലും ഗുണത്തിലും പേര് കേട്ട പഴമാണ് പപ്പായ, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപ്രദമാണ്
കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
പപ്പായയില്‍ സിയാക്‌സാന്തിന്‍ എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന നേത്രരോഗമായ മാക്യുലാര്‍ ഡീജനറേഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും
ചര്‍മ സംരക്ഷണം
ചര്‍മത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നതിനോടൊപ്പം യുവത്വമുള്ളതാക്കി നിലനിര്‍ത്താനും പപ്പായ സഹായിക്കും
ദഹനം മെച്ചപ്പെടുത്തുന്നു
പപ്പായയിലെ പപ്പൈന്‍ എന്‍സൈമിന്‍ പ്രോട്ടീന്‍, ദഹനം എളുപ്പമാക്കുന്നു
ആസ്ത്മയെ പ്രതിരോധിക്കും
പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ എന്ന പോഷകം ആസ്ത്മയെ പ്രതിരോധിക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിക്കും
പപ്പായയിലെ ലൈക്കോപീന്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്
ഹൃദയാരോഗ്യം
പപ്പായയിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സിയുടെ സാന്നിധ്യം ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്
നീര്‍വീക്കം കുറയ്ക്കും
പപ്പായയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ശരീരത്തിലുണ്ടാകുന്ന വീക്കങ്ങള്‍ കുറയ്ക്കാന്‍ സഹായകമാണ്. വിട്ടുമാറാത്ത വീക്കങ്ങള്‍ക്ക് പപ്പായ ഫലപ്രദമല്ല