വെബ് ഡെസ്ക്
പ്രസവ ശേഷം ഒരുവിധം അമ്മമാരിലെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷീണം.
കുഞ്ഞിനെ പാലൂട്ടുന്നതും, പോഷകാഹാര കുറവുമെല്ലാം ക്ഷീണത്തിന് കാരണമായേക്കാം. ആദ്യഘട്ടത്തില്‍ തന്നെ ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പ്രസവ ശേഷം അനുഭവപ്പെടുന്ന ക്ഷീണം, സ്ഥിതി സങ്കീര്‍ണമാക്കും.
പ്രാരംഭ ഘട്ടത്തില്‍ നിസാരമായി തോന്നുന്ന ക്ഷീണത്തെ എങ്ങനെ നേരിടണം? അതിന് എന്തൊക്കെ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്?
ജീവിതശൈലിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കും.
ഉറക്കം
രാത്രി കൃത്യമായി ഉറങ്ങാന്‍ ശ്രദ്ധിക്കണം. എന്നാല്‍, കുഞ്ഞുങ്ങള്‍ രാത്രി ഉറങ്ങാതിരിക്കുന്ന സാഹചര്യമുണ്ടാകുന്നതോടെ അമ്മയുടെ ഉറക്കവും അവതാളത്തിലാകും. കുഞ്ഞുറങ്ങുമ്പോള്‍ അവരോടൊപ്പം അമ്മയും ഉറങ്ങാന്‍ ശ്രമിക്കണം.
ഭക്ഷണം
പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ ഭക്ഷണം വേണം കഴിക്കാൻ. ഊര്‍ജം നല്‍കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക. പഴങ്ങളും, സൂപ്പും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കഫീന്‍, പഞ്ചസാര എന്നിവ പരമാവധി ഒഴിവാക്കുക. കഫീന്‍ ക്ഷീണം വര്‍ധിപ്പിക്കും.
വെള്ളം കുടിക്കുക
പ്രസവ ശേഷമുള്ള ക്ഷീണം ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഊര്‍ജം പ്രദാനം ചെയ്യും.
ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ക്ഷീണം അകറ്റുന്നതിനും, ശരീരവേദന കുറയ്ക്കുന്നതിനും സഹായിക്കും
വ്യായാമം
പ്രസവ ശേഷം വ്യായാമത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കണം. എന്നാല്‍, അത് ഒരു ഡോക്ടടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ചെയ്യാവൂ.