ഹൃദയം മുതല്‍ തലച്ചോറിന്റെ ആരോഗ്യം വരെ, കഴിക്കാം ചെമ്മീന്‍

വെബ് ഡെസ്ക്

ചെമ്മീന്‍ പലരുടെയും ഇഷ്ടവിഭവമാണ്. പല രീതിയില്‍ രുചികരമായി പാചകം ചെയ്ത് കഴിക്കാം

എന്നാല്‍ രുചി മാത്രമല്ല, ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് ചെമ്മീന്‍

തലച്ചോറിന്റെ ആരോഗ്യം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ചെമ്മീന്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ചെമ്മീന്‍. ഇതില്‍ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും കുറവാണ്

വിറ്റാമിന്‍ ബി 12

വിഷാദം, ബലഹീനത, ക്ഷീണം എന്നിവയെ നേരിടാന്‍ വിറ്റാമിന്‍ ബി 12 സഹായിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിങ്ക് ചെമ്മീനില്‍ അടങ്ങിയിട്ടുണ്ട്

കാന്‍സറിനെ പ്രതിരോധിക്കുന്നു

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ അറിയപ്പെടുന്ന സെലിനിയം ചെമ്മീനില്‍ അടങ്ങിയിരിക്കുന്നു

അസ്ഥിയുടെ ആരോഗ്യം

ചെമ്മീനില്‍ കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് നല്ലതാണ്

അല്‍ഷിമേഴ്‌സ് തടയാന്‍ സഹായിക്കുന്നു

ഇതിലെ ഫാറ്റി ആസിഡുകള്‍ അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു