വെബ് ഡെസ്ക്
ശരീരത്തിന് ഏറ്റവും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പേശികളുടെ വളർച്ച, നഖം, എല്ലുകളുടെ വളർച്ച, ഹോർമോണുകൾ, എൻസൈമുകൾ അങ്ങനെ എന്തിനും പ്രോട്ടീൻ പ്രധാന ഘടകമാണ്
മിക്കവരും ശരീരത്തിൽ പ്രോട്ടീൻ നിലനിർത്താനായി പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
പ്രോട്ടീൻ പൗഡർ വാങ്ങുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോൾ അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ ചില പ്രോട്ടീൻ പൗഡറിൽ അടങ്ങിയിട്ടുണ്ടാകാം
മികച്ച ഗുണനിലവാരമുള്ള, സുരക്ഷതമായ പ്രോട്ടീൻ പൗഡർ ഉറപ്പു വരുത്തണമെങ്കിൽ നല്ല ബ്രാൻഡ് നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമ്പോൾ നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ നന്നായി വെള്ളം കുടിക്കുക
ഒരു ദിവസം ഒറ്റ തവണ പ്രോട്ടീൻ ഉപയോഗിക്കുന്നതിലും നല്ലത് ഭക്ഷണത്തിലൂടെ പല തവണയായി ഉപയോഗിക്കുന്നതാണ്.
വലിയ അളവിൽ ഒരുമിച്ച് പ്രോട്ടീൻ എടുക്കുന്നത് ശരീരത്തിന് താങ്ങാനാകാതെ വരികയും വൃക്കകളെ തകരാറിലാക്കാനും സാധ്യതയുണ്ട്
സപ്ലിമെന്റുകൾ എന്തൊക്കെ ഉപയോഗിച്ചാലും ശരീരത്തിന് കൃത്യമായ വ്യായാമം ഉറപ്പു വരുത്തുക. കൃത്യമായ വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരം നിലനിർത്താം