വെബ് ഡെസ്ക്
പോഷകങ്ങളുടെ രാജാവ് എന്നാണ് പ്രോട്ടീന്‍ അറിയപ്പെടുന്നത്
പേശികളുടെ വളര്‍ച്ച, പ്രതിരോധശേഷി, ഹോര്‍മോണ്‍ സംതുലനം, ശരീരഭാരം ക്രമീകരിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അനിവാര്യമാണ്
ഏതൊക്കെ വഴികളിലൂടെ പ്രോട്ടീന്‌റെ അളവ് കൂട്ടാമെന്നു നോക്കാം
പ്രഭാതഭക്ഷണത്തില്‍ മുട്ട, യോഗര്‍ട്ട്, ചീസ്, സോയ ഉല്‍പന്നങ്ങള്‍, പയര്‍, കടല എന്നിവ ഉള്‍പ്പെടുത്താം. പഴങ്ങളും പച്ചക്കറികളും പാലും ഉപയോഗിച്ചുള്ള സ്മൂത്തിയില്‍ പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കാം
മധുരം അടങ്ങിയ സ്‌നാക്കുകള്‍ക്ക് പകരം പ്രോട്ടീന്‍ സ്‌നാക്കുകള്‍ ഉപയോഗിക്കാം. ബദാം, കപ്പലണ്ടി, മത്തങ്ങ വിത്ത് എന്നിവ പ്രോട്ടീന്‍ അടങ്ങിയവയാണ്
ഉച്ചഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉറപ്പക്കാം. ചിക്കന്‍, മത്സ്യം, ബീന്‍സ്, പയര്‍, സോയ, എന്നിവ കഴിക്കാം
ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ പ്രോട്ടീന്‍ സമ്പുഷ്ടമായവ ഉറപ്പാക്കാം. ക്വിനോവ, താനിന്നു(ബക്ക് വീറ്റ്), അമരന്ത് എന്നിവ വെള്ള അരി, പാസ്ത എന്നിവയ്ക്ക് പകരം ഉപയോഗിക്കാം
പ്രോട്ടീന്‍ പൗഡറുകളും ഉപയോഗിക്കാം. വേ പ്രോട്ടീന്‍, കെസീന്‍ പ്രോട്ടീന്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ പൗഡറുകള്‍ ഷേക്കുകളിലും സ്മൂത്തികളിലും ചേര്‍ത്ത് കഴിക്കാം
പാല്‍, ചീസ്, തൈര് തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്