വെബ് ഡെസ്ക്
അമിത മുടികൊഴിച്ചിൽ നമ്മുടെ രൂപത്തെ ബാധിക്കുന്ന പ്രശ്നം മാത്രമല്ല. അത് നമ്മുടെ ശാരീരിക- മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമിതമായ മുടികൊഴിച്ചിൽ ഇക്കാരണങ്ങൾ കൊണ്ടാകാം
ഹോർമോൺ അസന്തുലിതാവസ്ഥ : മുടിയുടെ വളർച്ചയിൽ ഹോർമോണുകൾ പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ ഹോർമോൺ അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു.
പാരമ്പര്യ ഘടകങ്ങൾ : ജനിതകവും കുടുംബപരവുമായ കാരണങ്ങൾ മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം. പാരമ്പര്യ ഘടകങ്ങളാണ് ഇതിന് കാരണം.
തൈറോയ്ഡ് പ്രശ്നങ്ങൾ : തൈറോയ്ഡ് ഹോർമോണുകൾ മുടി വളർച്ച ഉൾപ്പടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു.
പ്രായം : പ്രായമാകുന്തോറും നമ്മുടെ മുടിയുടെ വളർച്ച മന്ദഗതിയിൽ ആകുന്നു. സ്വാഭാവികമായ വാർധക്യ പ്രക്രിയകൾ മുടി കൊഴിച്ചിലിലേക്കും നയിച്ചേക്കാം.
മരുന്നുകളുടെ പാർശ്വഫലങ്ങൾ : സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലമായി മുടികൊഴിച്ചിൽ ഉണ്ടാകും.
പ്രസവാനന്തരം അല്ലെങ്കിൽ അസുഖങ്ങൾ മൂലം : ഈ രണ്ട് സമയത്തും അമിതമായ മുടികൊഴിച്ചിൽ ഉണ്ടാകാം. തീവ്രമായ സ്‌ട്രെസും മുടികൊഴിച്ചിലിന് കാരണമാകുന്നു.
മുടി സംരക്ഷണ രീതികൾ കൂടിപ്പോയാൽ : കളറിങ്, പെർമിങ് , ഹീറ്റ് സ്റ്റൈലിങ് തുടങ്ങിയവയിലൂടെ മുടി അമിതമായി പ്രോസസ് ചെയ്യുന്നത് മുടിക്ക് കേടുപാടുകൾ വരുത്തുകയും കാലക്രമേണ മുടികൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.
പോഷകാഹാര കുറവുകൾ : മുടി വളർച്ചയിൽ വിറ്റാമിനുകളും ധാതുക്കളും പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ പോഷകാഹാര കുറവ് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.
ശാരീരിക ആഘാതങ്ങൾ : അപകടങ്ങൾ, ശസ്ത്രക്രിയകൾ, പൊള്ളൽ, ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ ഗുരുതര ശാരീരിക ആഘാതങ്ങൾ സ്വാഭാവിക മുടിവളർച്ചയെ തടസപ്പെടുത്തിയേക്കാം.