വെബ് ഡെസ്ക്
അമിതഭാരം എന്ന് പറയുമ്പോൾ തന്നെ നമ്മൾ എപ്പോഴും ധാരാളം ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുക. എന്നാൽ ഇതൊരു തെറ്റായ ചിന്തയാണ്. ഭക്ഷണത്തോടൊപ്പം തന്നെ അനാരോഗ്യകരമായ നിരവധി ശീലങ്ങൾ അമിതഭാരത്തിന് കാരണമാകുന്നുണ്ട്.
ഉദാസീനമായ ജീവിത ശൈലി
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം മെറ്റാബോളിസത്തെ മന്ദീഭവിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താൻ പതിവ് വ്യായാമം ആവശ്യമാണ്.
തെറ്റായ ഉറക്ക ശീലങ്ങൾ
അപര്യാപ്തമായ ഉറക്കം ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് വിശപ്പും ഉയർന്ന കലോറി ഭക്ഷണത്തോടുള്ള ആസക്തിയും വർധിപ്പിക്കുന്നു
സ്ട്രെസ് ഈറ്റിംഗ്
സമ്മർദ്ദം വരുമ്പോഴുള്ള പ്രതികരണമായി അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കൂട്ടും. സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ മറ്റ് മാർഗങ്ങൾ തേടുക.
ഉയർന്ന അളവിലെ പഞ്ചസാര
മധുരമുള്ള ഭക്ഷണങ്ങളും പാനീയനങ്ങളും ധാരാളം കഴിക്കുന്നത് ശരീര ഭാരം വർധിപ്പിക്കുന്നതിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാര ഉയർത്തുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ
കൊഴുപ്പും പഞ്ചസാരയും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഭക്ഷണത്തിൽ അമിത കലോറി ചേർക്കുന്നു. പഴങ്ങൾ, നട്സ്, പച്ചക്കറികൾ പോലുള്ള ലഘു ഭക്ഷണം കഴിക്കുക.
ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുക
ടിവി കാണുമ്പോഴോ ഫോൺ നോക്കുമ്പോഴോ ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നത് അമിതമായുള്ള ഭക്ഷണത്തിലേക്ക് നയിക്കുന്നു. കുറഞ്ഞ അളവിൽ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുക
ഭക്ഷണം ഒഴിവാക്കുന്നത്
ഭക്ഷണം ഒഴിവാക്കുന്നത് മെറ്റാബോളിസത്തെ മന്ദീഭവിപ്പിക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം കഴിക്കുക
പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം
പഴങ്ങൾ, പച്ചക്കറികൾ , ധാന്യങ്ങൾ എന്നിവ കുറച്ച് സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് ആവശ്യ പോഷകങ്ങളുടെ അഭാവം ഉണ്ടാക്കുന്നു. ഇത് ശരീര ഭാരം കൂടാൻ കാരണമാകുന്നു.