ഉത്കണ്ഠ രാവിലെ രൂക്ഷമാകും; ഇതാണ് കാരണം

വെബ് ഡെസ്ക്

ശാരീരികാരോഗ്യത്തിന് തുല്യം തന്നെ പ്രധാനമാണ് മാനസികാരോഗ്യം. ഉത്കണ്ഠ, വിഷാദരോ​ഗം പോലുള്ള മാനസിക പ്രശ്നങ്ങൾ ജീവിതത്തിന്റെ താളം തെറ്റിക്കും

ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യാസപ്പെടാം. അസ്വസ്ഥത, വിറയൽ, വിയർക്കൽ, ബലഹീനത, ക്ഷീണം, ശ്വാസതടസം എന്നിവ ഉത്കണ്ഠയുടെ ചില ലക്ഷണങ്ങളാണ്

ഓരോ വ്യക്തിയ്ക്കും ഉത്കണ്ഠയുടെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. അതിരാവിലെ ഈ ലക്ഷണങ്ങൾ കൂടുതലാകാനും സാധ്യതയുണ്ട്. രാവിലെയുണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

സമ്മർദം നിയന്ത്രിക്കുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. രാവിലെ ശരീരത്തിൽ ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഉത്കണ്ഠ കൂടാനിടയാക്കും

മുൻ ദിവസങ്ങളിലെ സമ്മർദങ്ങളും തലേദിവസം പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളും രാവിലെയുള്ള ഉത്കണ്ഠ വർധിപ്പിക്കും

ജോലിക്കോ സ്കൂളിലോ പോകാൻ വൈകുന്നത് രാവിലെസമയങ്ങളിലെ ഉത്കണ്ഠ കൂട്ടാനിടയാക്കും. ദിവസം ആംഭിക്കുമ്പോൾ തന്നെ സമ്മർദത്തോടെ എന്തെങ്കിലും നേരിടേണ്ടി വരുന്നത് ആ ദിവസത്തെ മുഴവൻ സന്തോഷത്തെയും കവർന്നെടുത്തേക്കാം

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ രാവിലെ ഉത്കണ്ഠയിലേക്ക് നയിച്ചേക്കാം

ചുറ്റുമുള്ള ആൾക്കാരോട് എന്ത് സംസാരിക്കണമെന്ന് ആലോചിച്ച് രാവിലെ തന്നെ ഉത്കണ്ഠ കൂടാം. സമൂഹവുമായി ഇടപെടാനുളള ഭയംകൊണ്ട് പുറത്തിറങ്ങാൻ പോലും മടിച്ച് വീട്ടിൽ തന്നെ തുടരുന്നതിലേക്ക് കാര്യങ്ങളെത്തിക്കും