പഞ്ചസാര ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ

വെബ് ഡെസ്ക്

ഹൃദ്രോഗസാധ്യത കൂടും

പഞ്ചസാര ഉയര്‍ന്ന അളവിലുള്ള ഉപയോഗം പൊണ്ണത്തടി, വീക്കം, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകും. ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും നയിച്ചേക്കും

പ്രമേഹം

തുടര്‍ച്ചയായി കൂടുതല്‍ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. ടൈപ്പ് 2 പ്രമേഹമായി മാറാം.

പല്ലിന്റെ പ്രശ്നങ്ങള്‍

വായിലെ മോശം ബാക്ടീരിയകള്‍ക്ക് പഞ്ചസാര ഭക്ഷണമാണ്. പല്ലിന്റെ ഇനാമല്‍ തകര്‍ക്കുന്ന ആസിഡുകള്‍ ഉത്പാദിപ്പിക്കുന്ന ഈ ബാക്ടീരിയകള്‍ ദന്തക്ഷയത്തിനും മോണരോഗങ്ങള്‍ക്കും കാരണമായേക്കും.

കരള്‍വീക്കം

ശരീരത്തിലെത്തുന്ന അധിക പഞ്ചസാര കരളില്‍ അടിഞ്ഞുകൂടും. മദ്യപാനം മൂലമല്ലാത്ത കരള്‍വീക്കത്തിന് ഇത് കാരണമാകും.

സന്ധിവേദന

ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാവാന്‍ പഞ്ചസാര ഉപയോഗം കാരണമാകുന്നതോടെ സന്ധിവേദനയും വാതവും എന്നിവയിലേക്ക് വഴിവയ്ക്കും.

ചര്‍മത്തിന് പ്രായംകൂടും

പഞ്ചസാരയുടെ അമിത ഉപയോഗം കൊളാജന്‍ ഉത്പാദനത്തെ ബാധിക്കുന്നതോടെ ചര്‍മത്തിന് അകാലചുളിവുണ്ടാക്കുന്നു.

മാനസികാരോഗ്യം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് മാനസികാവസ്ഥയെയും ഊര്‍ജ്ജ സ്വലതയെയും ബാധിക്കും.

വൃക്കയ്ക്ക് പ്രശ്നം

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാലക്രമേണ വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കും.

വാതം

പഞ്ചസാര കൊണ്ട് മധുരം കൂട്ടിയ പാനീയങ്ങള്‍ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.

ആസക്തി

പഞ്ചസാര കഴിക്കുമ്പോള്‍ തലച്ചോറില്‍ ഡോപാമൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ആസക്തിയിലേക്കും അമിത ഉപഭോഗത്തിലേക്കും നയിച്ചേക്കാം.