സന്ധി വേദന കുറയ്ക്കാം ഈ അഞ്ച് പാനീയങ്ങളിലൂടെ

വെബ് ഡെസ്ക്

ആളുകളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഒന്നാണ് സന്ധിവേദന.

അസ്ഥികളും സന്ധികളും കൂടിച്ചേരുന്ന സ്ഥലത്തുണ്ടാവുന്ന വേദന പലപ്പോഴും ശരീരത്തിൽ ജലാംശം ഇല്ലാത്തതിനാലുമാകാം

സന്ധി വേദന വരുന്നത് തടയാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ പരിചയപ്പെടാം.

പച്ച വെള്ളം

സന്ധിവേദന വരാതിരിക്കുന്നതിന് ഏറ്റവും സഹായിക്കുന്നത് നമ്മുടെ സ്വന്തം പച്ചവെള്ളമാണ്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിവിധ മിനറലുകൾ പേശികളിലും സന്ധികളിലും ഉണ്ടാവുന്ന വേദന കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം.

സന്ധികളിൽ ജലാംശം നിലനിർത്തുന്നത് സന്ധികളുടെ കാഠിന്യം, വേദന, വീക്കം എന്നിവ തടയാൻ സഹായിക്കും.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റി-ഇൻഫ്‌ലമേറ്ററി സ്വഭാവമുള്ള പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. സന്ധികൾക്ക് ചുറ്റും ഉണ്ടാക്കുന്ന നീർക്കെട്ട്, വേദന എന്നിവ തടയാൻ ഇത് സഹായിക്കും.

ഗ്രീൻ ടീയിലുള്ള ആന്റിഓക്സിഡന്റുകൾ സന്ധികളിലെ തരുണാസ്ഥികളെ സംരക്ഷിക്കുകയും ചെയ്യും.

സ്മൂത്തികൾ

അവക്കാഡോ, ഇഞ്ചി, വാഴപ്പഴം തുടങ്ങിയവയാലുള്ള സ്മൂത്തികൾ പോഷകങ്ങൾ നിറഞ്ഞതാണ്, ഇത് പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്മൂത്തികളിലെ ആന്റി ഓക്‌സൈഡുകൾ നീർവീക്കത്തെ കുറയ്ക്കുകയും ചെയ്യും.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് , ഇത് പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ പോഷകങ്ങളിൽ ഒന്നാണ്.

ചെറി ജ്യൂസ്

ആന്റിഓക്സിഡന്റുകളും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ, പേശികൾക്കും സന്ധികൾക്കും ചെറി ജ്യൂസ് ഏറ്റവും മികച്ചതാണ്. സ്ഥിരമായി ചെറി കഴിക്കുന്നത് സന്ധിവാതത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നു

Betty Wills