വരണ്ട ചുമ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരങ്ങള്‍

വെബ് ഡെസ്ക്

പനിയുടെയും ചുമയുടെയും ലക്ഷണങ്ങളിലൊന്നാണ് വരണ്ട ചുമ.

ഈ ചുമ നിയന്ത്രിക്കാന്‍ പലരും ബുദ്ധിമുട്ടാറുണ്ട്.

എന്നാല്‍ ഇതിനെ മറികടക്കാനുള്ള ചില വഴികള്‍ നോക്കാം

ചൂടുള്ള പാനീയങ്ങള്‍

ചൂടുവെള്ളം, ഹെര്‍ബല്‍ ടീ എന്നിവ നിങ്ങളുടെ തൊണ്ടയിലെ വരണ്ട ചുമയ്ക്ക് ശമനമുണ്ടാക്കും.

ഉപ്പുവെള്ളം വായിലൊഴിക്കുക

ചെറുചൂടുവെള്ളത്തില്‍ ഉപ്പ് കലര്‍ത്തി കവിള്‍ കൊള്ളുന്നത് വരണ്ട ചുമയ്ക്ക് ഫലപ്രദമാണ്.

ഇഞ്ചി

ഇഞ്ചിയില്‍ ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളാമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചുമ മൂലമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കും. ഇതുപയോഗിച്ച് ഇഞ്ചി ചായയും ഉണ്ടാക്കി കുടിക്കാവുന്നതാണ്.

തേന്‍

തേനിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ വരണ്ട ചുമയെ ഭേദപ്പെടുത്താന്‍ സഹായിക്കും. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

മഞ്ഞള്‍

മഞ്ഞളില്‍ കുര്‍ക്കുമിന്റെ സാന്നിധ്യമുണ്ട്. ഇത് വരണ്ട ചുമയെ ശമിപ്പിക്കുന്നതിന് നല്ലതാണ്. നിങ്ങള്‍ സാധാരണ കുടിക്കുന്ന ചായയില്‍ അരടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമായിരിക്കും.