മുപ്പതുകളിലെ മുഖകാന്തിക്ക് റെറ്റിനോയ്ഡ്‌സ്

വെബ് ഡെസ്ക്

ചര്‍മത്തിലെ വരള്‍ച്ച, ചുളിവുകള്‍, നിറം മാറ്റം മുപ്പതുകളില്‍ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ചര്‍മത്തിനു മാര്‍ദ്ദവവും ഇലാസ്തികയും നല്‍കുന്ന കൊളാജനും ഇലാസ്റ്റിനുമെല്ലാം കുറയുന്നതാണ് കാരണം.

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ റെറ്റിനോയ്ഡ്‌സ് ഉപയോഗം ഗുണം ചെയ്യും. പക്ഷേ കരുതല്‍ അത്യാവശ്യമാണ്.

വിറ്റാമിന്‍ എ ഉള്‍പ്പെടെയുള്ളവയുടെ കലവറയാണ് റെറ്റിനോയ്ഡ്‌സ്. ചര്‍മ്മം, രക്തക്കുഴലുകള്‍ എന്നിവയെ സംരക്ഷിക്കുന്ന എപ്പിത്തീലിയല്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു.

മുഖമാകെ പുരുട്ടാന്‍ ഒരു വെള്ളത്തുള്ളിയുടെ വലുപ്പത്തിലുള്ള റെറ്റിനോയ്ഡ് മതിയാകും.

ആഴ്ചയില്‍ നാലു തവണ 10% റെറ്റിനോയ്ഡ് ഉപയോഗിക്കാം.

രാത്രിയില്‍ മാത്രമായിരിക്കണം റെറ്റിനോയ്ഡ് പുരട്ടേണ്ടത്. രാവിലെ സണ്‍സ്‌ക്രീന്‍ ഉറപ്പായും ഉപയോഗിക്കണം.

അമിതമായ റെറ്റിനോയ്ഡ് ഉപയോഗം ചര്‍മം വരളാന്‍ കാരണമാകാം. മോയിസ്ചറൈസര്‍ പുരട്ടുന്നതും ആവശ്യമാണ്.

ഗര്‍ഭകാലത്തും കുഞ്ഞിനു പാലൂട്ടുന്ന സമയത്തും റെറ്റിനോയ്ഡ് ഉപയോഗം നല്ലതല്ല.