മദ്യം നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

വെബ് ഡെസ്ക്

അമിതമായ മദ്യപാനം

ഹൃദയം മുതൽ ആമാശയം വരെ വരെയുള്ള അവയവങ്ങളെ സാരമായി ബാധിക്കും. ഇത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചികിത്സിച്ച് മാറ്റാൻ പ്രയാസമാകും

ദഹന പ്രശ്നങ്ങൾ

ഭക്ഷണത്തിന്റെ ദഹനം, പോഷകങ്ങളും വിറ്റാമിനുകളും ആഗിരണം ചെയ്യാനുള്ള കഴിവ് എന്നിവ കുടലിന് നഷ്ടമാകുന്നു. ഗ്യാസ്ട്രബിൾ, വയറിളക്കം എന്നിവ ഉണ്ടാകുന്നു. വിട്ടുമാറാത്ത വീക്കം ആമാശയത്തിൽ അൾസർ ഉണ്ടാകാൻ കാരണമാകുന്നു. ഇത് ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്നു

ഉയർന്ന രക്തസമ്മർദം

അമിതമായ മദ്യപാനം രക്തക്കുഴലുകളുടെ പേശികളെ ബാധിച്ച്, കുഴലുകൾ ഇടുങ്ങിയതാക്കി മാറ്റുന്നു. ഇത് രക്തസമ്മർദം കൂടാൻ കാരണമാകുന്നു. ഒറ്റയിരിപ്പിൽ മൂന്ന് തവണയിൽ കൂടുതൽ മദ്യപിക്കുന്നത് രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു

കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു

മദ്യം രക്തത്തിൽ ആഗിരണം ചെയ്ത് കരളിൽ പ്രവേശിക്കുന്നതിനാല്‍ അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കുന്നു. ഫാറ്റി ലിവറിനും കാരണമാകുന്നു

ന്യൂറോളജിക്കൽ പ്രശ്നങ്ങൾ

ഏകാഗ്രത, മാനസികാവസ്ഥ, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. തലച്ചോറിലെ രാസപ്രവർത്തനങ്ങളെ മദ്യം മന്ദഗതിയിലാക്കുന്നു. നാഡീവ്യവസ്ഥയെ ബാധിക്കുകയും, സംസാരം മന്ദഗതിയിലാകുന്നത് പോലുള്ള അവസ്ഥകളും ഉണ്ടാകുന്നു

പാൻക്രിയാസിനെ ബാധിക്കുന്നു

ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ശരീരത്തിലെ പഞ്ചസാര ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന അവയവമാണ് പാൻക്രിയാസ്. അമിതമായ മദ്യപാനം പാൻക്രിയാസിന് വീക്കം ഉണ്ടാക്കി പാൻക്രിയാറ്റൈറ്റിസിന് കാരണമാകുന്നു. വിട്ടു മാറാത്ത വീക്കം പാൻക്രിയാസിലെ ക്യാൻസറിലേക്കും എത്തിക്കാം

വൃക്ക

മദ്യം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നു. വൃക്കകളുടെ ദ്രാവകങ്ങളെയും ഇലക്ട്രോലൈറ്റിനെയും നിയന്ത്രിക്കാനുള്ള കഴിവിനെ ഇത് ബാധിക്കുന്നു. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഹോർമോണുകളെ തടസപ്പെടുത്തുകയും ചെയ്യുന്നു

അസ്ഥികളുടെ ബലഹീനത

അമിതമായ മദ്യപാനം ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുന്നു. അസ്ഥികളുടെ ബലം കുറയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. മദ്യം പേശികളിലേക്കുള്ള രക്തയോട്ടം കുറച്ച് അവയുടെ ശക്തി കുറയ്ക്കുന്നു