അമിതമായാല്‍ തക്കാളിയും പണി തരും

വെബ് ഡെസ്ക്

നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണത്തില്‍ പ്രധാന ഘടകമാണ് തക്കാളി

മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും ഉപയോഗിച്ചുവരുന്ന തക്കാളിയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്

ആരോഗ്യകരമായ ചർമ്മം, ശരീരഭാരം കുറയ്ക്കൽ, ഹൃദയാരോഗ്യം എന്നിവയ്ക്ക് തക്കാളി ഏറെ നല്ലതാണ്

ധാരാളം ഗുണങ്ങളുണ്ടെങ്കിലും തക്കാളി അളവില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

vlalukinv

തക്കാളി അമിതമായി കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ എന്താണെന്നറിയാം

വയറിളക്കം

തക്കാളി ധാരാളമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമായേക്കാം. ഇതിലടങ്ങിയിരിക്കുന്ന സാല്‍മൊണെല്ല ബാക്ടീരിയയായിരിക്കാം ഇതിന് ഇടയാക്കുന്നത്

അലര്‍ജി

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിന്‍ ചിലരില്‍ അലര്‍ജിയ്ക്ക് കാരണമാകും

ആസിഡ് റിഫ്ലക്സ്

മാലിക്ക്, സിട്രിക്ക് ആസിഡുകള്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അമിതമായി തക്കാളി കഴിക്കുന്നത് ആസിഡ് റിഫ്ലക്സിന് വഴിവയ്ക്കും

കിഡ്നി സ്റ്റോൺ

തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ധാരാളം തക്കാളി കഴിക്കുന്നത് കിഡ്നി സ്റ്റോണിന് കാരണമാകും

ക്യാന്‍സര്‍ സാധ്യത

തക്കാളിയുടെ അമിത ഉപയോഗം പുരുഷന്മാരുടെ ശരീരത്തില്‍ ലൈക്കോപീന്‍ അമിതമായി ഉത്പാദിപ്പിക്കുന്നതിനും പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കാനും കാരണമാകും

സന്ധി വേദന

തക്കാളിയില്‍ സോളനൈന്‍ എന്ന ആല്‍ക്കലോയിഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് സന്ധിവേദനയ്ക്ക് കാരണമാകും