വെബ് ഡെസ്ക്
മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളെയാണ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. അതോടൊപ്പം അനാരോഗ്യകരമായ ഹൃദയത്തെ തിരിച്ചറിയേണ്ടതുമുണ്ട്
അനാരോഗ്യകരമായ ഹൃദയത്തിൻ്റെ ലക്ഷണങ്ങള്‍ മനസിലാക്കി ചികിത്സ തേടാം. അത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
ഇടയ്ക്കിടെയുള്ള നെഞ്ചുവേദന
ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നത് അനാരോഗ്യകരമായ ഹൃദയത്തിൻ്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം കാണുകയാണെങ്കിൽ ഹൃദയാരോഗ്യ വിദഗ്ദൻ്റെ ചികിത്സ തേടേണ്ടതുണ്ട്
നെഞ്ചെരിച്ചിൽ
പൊതുവേ പലരും തള്ളിക്കളയുന്ന ഒരു ലക്ഷമാണിത്. പക്ഷേ നെഞ്ചെരിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ വൈദ്യ സഹായം തേടണം
കൈയിലേക്ക് പടരുന്ന വേദന
മൊബൈലും കമ്പ്യൂട്ടറും ഒരുപാട് സമയം ഉപയോഗിക്കുന്നവർക്ക് കൈകളിലും തോള്‍ ഭാഗത്തും വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇത് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നമാകാം. അതുകൊണ്ട് കൈ വേദനയെ നിസാരമായി കാണരുത്
നേരിയ തലക്കറക്കം
നേരിയ രീതിയിലുള്ള തലക്കറക്കം ഒരു പക്ഷേ അനാരോഗ്യകരമായ ഹൃദയത്തിൻ്റെ ലക്ഷണമാണ്