കുട്ടിയുടെ ആരോഗ്യം അപകടത്തിലാണോ? ശ്രദ്ധിക്കാം ഈ സൂചനകള്‍

വെബ് ഡെസ്ക്

കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് മാതാപിതാക്കള്‍ എപ്പോഴും ആശങ്കാകുലരാണ്

കുട്ടിയുടെ ആരോഗ്യം അപകടത്തിലാണെന്നും അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ചില ലക്ഷണങ്ങളിലൂടെ ശരീരംതന്നെ കാണിക്കും

ഈ മുന്നറിയിപ്പ് തിരിച്ചറിയുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ആദ്യമേ പരിഹരിക്കുന്നതിന് സഹായിക്കും

കളിക്കുന്ന സമയത്തോ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴോ കുട്ടി അസാധാരണമാം വിധം ക്ഷീണിക്കുകയോ ശ്വാസതടസം അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ആസ്മ, കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങിയവയുടെ ലക്ഷണമാകാം

വീട്ടിലുണ്ടായ ഭക്ഷണം നിരസിക്കുകയും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ദേഷ്യപ്പെടുകയുമൊക്ക ചെയ്യുന്നത് പോഷകക്കുറവ്, ദഹനപ്രശ്‌നങ്ങള്‍, സമ്മര്‍ദം എന്നിവയുടേതാകാം

കുട്ടികളിലെ കൂര്‍ക്കംവലി നിരുപദ്രവകരമാണെങ്കിലും ചിലപ്പോള്‍ സ്ലീപ് അപ്‌നിയ, ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണമാകാം

ഏറ്റവും കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറക്കം കുട്ടികള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ഉറക്കമില്ലായ്മ ഉത്കണ്ഠ, ഉറക്കപ്രശ്‌നങ്ങള്‍ തുടങ്ങിയവയുടെ സൂചനയാകാം